
Actress
മലയാളികളെ കൊടുമ്പിരി കൊള്ളിച്ച വാർത്ത പുറത്ത്!!മഞ്ജു സൂക്ഷിച്ച രഹസ്യം ഉടൻ പുറത്തേക്കോ?
മലയാളികളെ കൊടുമ്പിരി കൊള്ളിച്ച വാർത്ത പുറത്ത്!!മഞ്ജു സൂക്ഷിച്ച രഹസ്യം ഉടൻ പുറത്തേക്കോ?
Published on

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് മഞ്ജു വാര്യര്‍. മഞ്ജു ഇപ്പോള്‍ തമിഴ് ചിത്രങ്ങളിലൂടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. ധനുഷ് നായകനായ ‘അസുരനി’ലൂടെയാണ് ആദ്യം തമിഴകത്ത് എത്തുന്നത്. ധനുഷിന്റെ നായികയായി എത്തിയ മഞ്ജു വാര്യര്‍ അന്നാട്ടിലെ അരങ്ങേറ്റം ഗംഭീരമാക്കിയെന്നായിരുന്നു പ്രേക്ഷകാഭിപ്രായം. മഞ്ജു വാര്യരുടേതായി ഒടുവിലെത്തിയ തമിഴ് ചിത്രം ‘തുനിവാ’ണ്. തുനിവിന് ശേഷം മഞ്ജു വാര്യർ വീണ്ടും തമിഴിലേയ്ക്ക് എത്തുകയാണ്. ആര്യയും ഗൗതം കാർത്തിക്കും പ്രധാന വേഷത്തിലെത്തുന്ന ആക്ഷൻ എന്റർടെയിനറായ ‘മിസ്റ്റർ എക്സി’ലൂടെയാണ് മഞ്ജു വാര്യർ വീണ്ടും തമിഴിലെത്തുന്നത്. മനു ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വമ്പൻ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിയ്ക്കുന്നത്.
അതിനിടെ മലയാളികളെ ആവേശത്തിലാഴ്ത്തുന്ന ചില വാർത്തകളും പുറത്തുവരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ന്റെ അടുത്ത ചിത്രത്തിൽ മഞ്ജുവും എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ
ബോക്സ് ഓഫീസില്‍ പ്രകമ്പനം സൃഷ്ടിച്ച ജയിലറിന് പിന്നാലെ തന്റെ അടുത്ത ചിത്രത്തിനുള്ള തയാറെടുപ്പുകള്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്. 500 കോടിയോളം കളക്ഷന്‍ നേടിയ നെല്‍സണ്‍ ദിലീപ് കുമാര്‍ ചിത്രത്തിന്റെ ചൂടാറും മുന്‍പേ തലൈവര്‍ വിജയം തുടരാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. സൂര്യ പ്രധാന വേഷത്തിലെത്തി രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്ത ജയ് ഭീം സിനിമയുടെ സംവിധായകന് ടി.ജെ ജ്ഞാനവേലായിരിക്കും ‘തലൈവര്‍ 170’ ഒരുക്കുകയെന്നാണ് വിവരം
റിപ്പോര്‍ട്ടുകള്‍ പ്രകാരം യന്തിരന് രണ്ടാം ഭാഗവും പൊന്നിയിന്‍ സെല്‍വനുമൊക്കെ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആകും ചിത്രം നിര്‍മ്മിക്കുക.
ചിത്രീകരണത്തിന് തുടക്കം കുറിച്ചുള്ള പ്രത്യേക പൂജ ചടങ്ങ് ആഗസ്റ്റ് 26ന് ചെന്നൈ ലീലാ പാലസില്‍ നടക്കുമെന്നാണ് വിവരം. ഷൂട്ടിങ് സെപ്റ്റംബര്‍ മൂന്നാം വാരം നടക്കും. സെറ്റ് വര്‍ക്ക് ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. സിനിമയെ സംബന്ധിച്ച് മറ്റൊരു പ്രധാന റിപ്പോര്‍ട്ട് എന്തെന്നാല്‍ ഫഹദ് ഫാസില്‍ രജനികാന്തിന്റെ വില്ലനായേക്കുമെന്നാണ്. മാമന്നനിലെ ഫഹദിന്റെ മാരക പ്രകടനം തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഒരു പ്രത്യേക സ്ഥാനം ഫഹദിന് നേടി കൊടുത്തിട്ടുണ്ട്. കൂടാതെ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും മലയാളത്തിന്റെ പ്രിയനായിക മഞ്ജു വാര്യരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയേക്കും.
തെലുങ്ക് താരം നാനി, ശര്‍വാനന്ദ് എന്നിവരുടെ പേരും പറഞ്ഞു കേള്‍ക്കുന്നു.
പോലീസിന്റെ എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ പശ്ചാത്താലമാക്കി ഒരുക്കുന്ന സിനിമയില്‍ രജനിക്ക് ഒരു റിട്ട.പോലീസുകാരന്റെ വേഷമാണെന്നും സിനിമയക്ക് ‘വേട്ടയാന്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. മഞ്ജുവിനെ സ്നേഹിക്കുന്ന ആരധകർ ഈ റിപ്പോർട്ടുകൾ ശരിയാവണമെന്നുള്ള പ്രാർത്ഥനയിലാണ്.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...