
Bollywood
സ്ത്രീ ശരീരം അമൂല്യമാണ്, അത് മറച്ച് വെയ്ക്കണം; സല്മാന് ഖാന്
സ്ത്രീ ശരീരം അമൂല്യമാണ്, അത് മറച്ച് വെയ്ക്കണം; സല്മാന് ഖാന്
Published on

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഷൂട്ടിങ് സെറ്റില്‍ സ്ത്രീകള്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് സല്മാന് ഖാന് നിര്‍ദേശിച്ചതായുള്ള ചില വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നത്. യുവനടി പലക് തിവാരിയാണ് നടന്റെ ഈ വിചിത്ര നിര്‍ദ്ദേശത്തെക്കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ തന്റെ നിലപാടിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സല്മാന്.
സ്ത്രീ ശരീരം അമൂല്യമാണെന്നും അത് മറച്ചുവെക്കണം എന്നുമാണ് സല്മാന് പറഞ്ഞത്. സിനിമകളില്‍ ഷര്‍ട്ടഴിച്ച് മാറ്റി ശരീരം പ്രദര്‍ശിപ്പിക്കുന്ന സല്‍മാന്റെ ഇത്തരം നിയമങ്ങള്‍ ഇരട്ടത്താപ്പല്ലെ എന്നായിരുന്നു ആപ് കി അദാലത്ത് ഷോയില്‍ രജത് ശര്‍മ ചോദിച്ചത്.
അതില്‍ ഇരട്ടത്താപ്പില്ല. ഒരു സ്ത്രീയുടെ ശരീരം കൂടുതല്‍ അമൂല്യമാണെന്ന് എനിക്ക് തോന്നുന്നു, അതിനാല്‍ അത് മൂടിയിരിക്കുന്നതാണ് നല്ലത് എന്നാണ് കരുതുന്നത്. എന്നായിരുന്നു സല്‍മാന്റെ മറുപടി.
ഇത് പെണ്‍കുട്ടികളുടെ കാര്യം മാത്രമല്ല. ആണ്‍കുട്ടികളുടേയുമാണ്. അവര്‍ നമ്മടെ പെണ്‍കുട്ടികളേയും സഹോദരിയേയും ഭാര്യയേയും അമ്മയേയും നോക്കുന്ന രീതി എനിക്ക് ഇഷ്ടമല്ല എന്നും സല്മാന് കൂട്ടിച്ചേര്‍ത്തു.
സല്മാന് ഖാന് ഒരു പാരമ്പര്യവാദിയാണെന്നും തന്റെ സെറ്റിലെ സ്ത്രീകളുടെ സുരക്ഷയാണ് ഉറപ്പാക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും പലക് പറഞ്ഞിരുന്നു. എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് അവരവരാണ്.
പക്ഷേ തന്റെ സെറ്റിലെ പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടണം എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. പ്രത്യേകിച്ച് അപരിചിതരായ പുരുഷന്മാരെ സെറ്റിലുണ്ടാകുമ്പോള്‍ എന്നുമാണ് താരം പറഞ്ഞത്. പലക്കിന്റെ തുറന്നു പറച്ചില് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്.
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...