മോഹന്‍ലാലിനെ അങ്ങനെ കാണാന്‍ ഇഷ്ടമില്ല സുചിത്ര പറഞ്ഞത്

വില്ലൻ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മോഹൻലാലിന് ആദ്യ സിനിമയിലൂടെ തന്നെ ജനപ്രീതി നേടിയെടുക്കാൻ സാധിച്ചിരുന്നു. പിന്നാലെ നായകനായും മോഹൻലാൽ ബിഗ് സ്ക്രീനിൽ തിളങ്ങി. ഇതിനിടെയാണ് പ്രമുഖ നിർമാതാവ് കെ ബാലാജിയുടെ മകൾ സുചിത്രയ്ക്ക് മോഹൻലാലിനോട് ഇഷ്ടം തോന്നുന്നത്. ആ ഇഷ്ടം മോഹൻലാലിന്റെ എല്ലാ സിനിമകളും മുടങ്ങാതെ കണാൻ സുചിത്രയെ പ്രേരിപ്പിച്ചു.
മോഹന്‍ലാലും സുചിത്രയും വിവാഹിതരായിട്ട് 35 വര്‍ഷമായിരിക്കുകയാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. മലയാള സിനിമ ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നു മോഹന്‍ലാലിന്റേത്. സിനിമാ തിരക്കുകളിലും കുടുംബത്തെ ചേര്‍ത്തുപിടിച്ച് മുന്നേറുന്ന ആളാണ് മോഹന്‍ലാല്‍. പൊതുപരിപാടികളിലും മറ്റുമായി അദ്ദേഹത്തിനൊപ്പമായി സുചിത്രയും എത്താറുണ്ട്. ആരാധകരെല്ലാം മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിശേഷ ദിനത്തില്‍ ആശംസ അറിയിച്ചെത്തിയിരുന്നു.
മോഹന്‍ലാലിനും സുചിത്രയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ആരാധകരെത്തിയിരുന്നു. വിവാഹ ചിത്രങ്ങളും മറ്റ് ചിത്രങ്ങളുമൊക്കെ ചേര്‍ത്തുള്ള വീഡിയോകളുമായാണ് ആരാധകരെത്തിയത്. ക്ഷണനേരം കൊണ്ടാണ് പോസ്റ്റുകള്‍ വൈറലായി മാറുന്നത്. ഇവരുടെ വിവാഹ വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്
സിനിമാപാരമ്പര്യമുള്ള കുടുംബത്തിലാണ് സുചിത്ര ജനിച്ചത്. അച്ഛനും സഹോദരനുമെല്ലാം സിനിമയില്‍ സജീവമായിരുന്നു.
സിനിമകളിലൂടെയായാണ് മോഹന്‍ലാല്‍ എന്ന പയ്യന് സുചിത്രയുടെ മനസ് കീഴടക്കിയത്. അദ്ദേഹത്തിന് കത്തുകളെഴുതിയിരുന്നു സുചിത്ര. പിന്നീടാണ് സഹോദരിയുടെ ഇഷ്ടം മനസിലാക്കിയതെന്ന് സുരേഷ് ബാലാജി പറഞ്ഞിരുന്നു.വിവാഹത്തിന് മുന്‍പായി ജാതക പൊരുത്തം നോക്കിയപ്പോള്‍ അത് ചേരില്ലെന്നായിരുന്നു ജ്യോത്സ്യന്റെ പ്രവചനം. വിവാഹം നടത്താനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങിയ സമയത്തായിരുന്നു അത്്. മറ്റൊരു ജ്യോത്സ്യനെ കാണിച്ചപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു പറഞ്ഞത്. തിക്കുറിശ്ശിയായിരുന്നു മോഹന്‍ലാല്‍-സുചിത്ര പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത്.
മോഹന്‍ലാലിനെ വില്ലനായി കാണാന്‍ ഇഷ്ടമില്ലെന്ന് സുചിത്ര മുന്‍പ് പറഞ്ഞിരുന്നു. വില്ലനായി എത്തിയപ്പോഴെല്ലാം അദ്ദേഹത്തോട് വെറുപ്പ് തോന്നിയിരുന്നു. അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവാണ് അത്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്.പൊതുവേദികളില്‍ സംസാരിക്കാന്‍ മടിയാണ് സുചിത്രയ്ക്ക്. എന്നാല്‍ ബറോസ് പൂജ ചടങ്ങില്‍ താരപത്നി സംസാരിച്ചിരുന്നു. ആദിയുടെ സമയത്താണ് ആദ്യമായി പൊതുവേദിയില്‍ സംസാരിച്ചത്. സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ തുടക്കത്തില്‍ സന്തോഷമുണ്ട്. മികച്ചതാണ് ഈ തീരുമാനമെന്ന് കരുതുന്നു. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംവിധായകനായി അദ്ദേഹം മാറുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു സുചിത്ര പറഞ്ഞത്.
മുന്‍പൊരിക്കല്‍ വെഡ്ഡിങ് ആനിവേഴ്സറി മറന്ന് പോയതിനെക്കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. ഒരു പരിപാടിക്കായി ദുബായില്‍ പോവുന്ന സമയത്ത് സുചിത്രയും കൂടെ വന്നിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച് പോവുന്നതിനിടയിലായിരുന്നു എന്നെ വിളിച്ച് ബാഗ് നോക്കാന്‍ പറഞ്ഞത്. അതിലൊരു ഗിഫ്്റ്റ് ബോക്സുണ്ടായിരുന്നു. അതിലൊരു മോതിരവും. ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികമാണ്, ഇതെങ്കിലും മറക്കാതിരിക്കൂ എന്നായിരുന്നു അതിനൊപ്പമുള്ള കുറിപ്പിലുണ്ടായിരുന്നത്. അതിന് ശേഷം ഞാന്‍ അത് മറക്കാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അവർ എത്തി
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...