
Movies
റാഫിയുടെ മകൻ മുബിൻ എം. റാഫിയും സിനിമയിലേക്ക്
റാഫിയുടെ മകൻ മുബിൻ എം. റാഫിയും സിനിമയിലേക്ക്
Published on

തിരക്കഥാകൃത്തും സംവിധായകനും നടനുമായ റാഫിയുടെ മകൻ മുബിൻ എം. റാഫിയും സിനിമയിലേക്ക്.
നാദിർഷ സംവിധാനം ചെയ്യുന്ന ‘സംഭവം നടന്ന രാത്രിയിൽ’എന്ന ചിത്രത്തിലൂടെയാണ് നായകനായി മുബിൻ അരങ്ങേറ്റം കുറിക്കുന്നത്.നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് റാഫി തന്നെയാണ്.
വിഷ്വൽ കമ്മ്യൂണിക്കേഷനിലും ആക്ടിങ്ങിലും പരിശീലനം തേടിയതിനു ശേഷമാണ് മുബിൻ സിനിമയിലേക്ക് എത്തുന്നത്. അനുപം ഖേർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു മുബിന്റെ ആക്ടിങ് പഠനം. റാഫിക്കൊപ്പം കോ-ഡയറക്ടറായും മുബിൻ പ്രവർത്തിച്ചിട്ടുണ്ട്.
ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ദേവിക സഞ്ജയ് ആണ് ചിത്രത്തിലെ നായിക. അർജുൻ അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം കൊച്ചിയിൽ നടന്നു. കലന്തൂർ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ദീപക് ഡി. മേനോനാണ്. എഡിറ്റിങ് ഷമീർ മുഹമ്മദ്.
മലയാളത്തിലിപ്പോൾ റീറിലീസുകലുടെ കാലമാണ്. ജൂൺ ആറിന് മോഹൻലാൽ-അൻവർ റഷീദ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ‘ഛോട്ടാ മുംബൈ’ വീണ്ടും തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കുകയാണ്. 18...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
പ്ലാൻ ബാലു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിച്ച്, ബാലു എസ്.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ് 143/24 എന്ന...
ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് 2002ൽ പുറത്തെത്തിയ മീശമാധവൻ. ദിലീപും കാവ്യ മാധവനും ഒന്നിച്ചഭിനയിച്ച സിനിമകളിൽ ബോക്സ്ഓഫിസ് റെക്കോർഡുകൾ...