ഫഹദ് ഫാസിലിന്റെ പ്രകടനം കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്. ഇനി അവസരം ലഭിക്കുവാണെങ്കില്‍ ഫഹദിനൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്ന് നടി സാമന്ത.
മലയാള സിനിമയിലെ അഭിനേതാക്കളെ പ്രശംസിച്ചിരിക്കുകയാണ് നടി. മലയാളത്തില്‍ നിന്നും വരുന്ന അഭിനേതാക്കള്‍ക്ക് ജന്മനാ അഭിനയം അറിയാവുന്ന പോലെ തോന്നാറുണ്ടെന്നും മലയാള സിനിമകളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും നടി പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ‘ശാകുന്തളത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.
എന്റെ അഭിനയം ആവര്‍ത്തന വിരസമാകുമ്പോള്‍ മലയാള സിനിമകള്‍ കാണും. മലയാള സിനിമകളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. സബ്ടൈറ്റില്‍ വച്ചാണ് കാണാറുള്ളതെങ്കിലും, മലയാളത്തിലെ മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. ‘സൂപ്പര്‍ ഡീലക്സില്‍’ ആയിരുന്നു ഞാന്‍ ഫഹദിന്റെ കൂടെ അഭിനയിച്ചത്. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട് . ഇനി അവസരം ലഭിക്കുവാണെങ്കില്‍ ഫഹദിനൊപ്പം അഭിനയിക്കാനാണ് എനിക്ക് ആഗ്രഹം’, സാമന്ത പറഞ്ഞു.
സാമന്ത കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ‘ശകുന്തളം’ ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തും. മലയാളത്തിന്റെ യുവ താരം ദേവ് മോഹന്‍ ആണ് ‘ദുഷ്യന്തനാ’യി വേഷമിടുന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് ‘ശാകുന്തളം’. വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ഗുണശേഖര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...