ഈ രണ്ട് പേരെ കണ്ടുപിടിച്ച് മലയാള ടെലിവിഷൻ മേഖലയ്ക്ക് പരിചയപ്പെടുത്തിയ ആൾ എന്ന നിലയിൽ ഏറെ ആഹ്ലാദം; കിഷോർ സത്യ

മലയാളികളുടെ പ്രിയ നടൻ ആണ് കിഷോർ സത്യ, ഇപ്പോൾ താരം പരമ്പരകളിൽ ആണ് കൂടുതലായും അഭിനയിക്കുന്നത്, തന്റെ എല്ലാ അഭിപ്രായങ്ങളും തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുള്ള ഒരാൾ കൂടിയാണ് കിഷോർ.വല്ലപ്പോഴും കുടുംബ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാനും മറക്കാറില്ല. കിഷോർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. താൻ അഭിനയിച്ചുകൊണ്ടിരുന്ന സീരിയൽ അവസാനിക്കുമ്പോൾ, അതിലെ വില്ലത്തി വേഷം കൈകാര്യം ചെയ്ത താരത്തെ താനാണ് ടീമിന് പരിചപ്പെടുത്തിയതെന്ന് പറയുകയാണ് നടൻ.
“സ്വന്തം സുജാത” ഇന്ന് വൈകിട്ട് 6.30ന് അവസാനിക്കുമ്പോൾ ഈ രണ്ട് പേരെ കണ്ടുപിടിച്ച് മലയാള ടെലിവിഷൻ മേഖലയ്ക്ക് പരിചയപ്പെടുത്തിയ ആൾ എന്ന നിലയിൽ ഏറെ ആഹ്ലാദം. സംവിധായകനും പ്രിയ സുഹൃത്തുമായ ജിസ്ജോയ് വഴിയാണ് അനു നായർ എന്ന റൂബിയെ ഞാൻ കണ്ടെത്തിയത്.. ഡെൻസൺ എന്ന കാസ്റ്റിംഗ് ഡയറക്ടർ ആണ് സ്വാതികയെ എനിക്ക് പരിചയപ്പെടുത്തി തന്നത്.
അധികം മുഖപരിചയമില്ലാത്ത സ്മോൾ ടൈം ആക്റ്റേഴ്സിൽ നിന്നും ഇവർ രണ്ടാളും ഇന്ന് കേരളം അറിയപ്പെടുന്ന രണ്ട് താരങ്ങൾ ആയി മാറിയിരിക്കുന്നു. ഇനി ഏതൊക്കെ കഥാപാത്രങ്ങളെ അവതരിപ്പിച്ചാലും സുജാതയിലെ “വില്ലത്തി റൂബി” എന്നാവും അനു നായരെ പ്രേക്ഷകർ അടയാളപ്പെടുത്തുക. അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ അൻസാർ ഖാന് മാത്രമാണ്. ഒരു നിമിത്തം മാത്രമാണെങ്കിലും ഈ താരപ്പിറവികൾക്ക് ഹേതുവാകാൻ സാധിച്ചതിൽ എനിക്കും ആഹ്ലാദിക്കാമല്ലോ…. ഇനിയുള്ള യാത്രയിൽ രണ്ടാൾക്കും ആശംസകൾ’ എന്നാണ് താരങ്ങൾക്ക് ആശംസകൾ അറിയിച്ചു കിഷോർ കുറിക്കുന്നത്.
മന്ത്രകോടി എന്ന സീരിയലിലൂടെയാണ് കിഷോര്‍ സത്യയുടെ തുടക്കം. തുടര്‍ന്ന് എട്ടോളം മെഗാ സീരിയലുകളുടെ ഭാഗമായി. അതിനൊപ്പം സിനിമകളിലും മറ്റ് ടെലിവിഷന്‍ ഷോകളിലും കിഷോര്‍ സജീവമായിരുന്നു.
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...