ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടേയും കിയാര അധ്വാനിയുടേയും വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ വിവാഹത്തേക്കുറിച്ച് ഇതുവരെ സ്ഥിരീകരണമായിട്ടില്ല. അതിനിടെ സിദ്ധാര്‍ഥിന്റേയും കിയാരയുടേയും പ്രണയത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത്.
പ്രണയജോഡികള്‍ ഒന്നിച്ചുള്ള വിഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയായിരുന്നു കങ്കണയുടെ പ്രശംസ. ഈ പ്രണയജോഡി എത്ര മനോഹരമാണ്…സിനിമ മേഖലയില്‍ അപൂര്‍വ്വമായേ നമ്മള് യഥാര്‍ത്ഥ പ്രണയം കാണാറുള്ളൂ…ഇവരെ ഒന്നിച്ചു കാണാന്‍ സ്വര്ഗീയമാണ്. കങ്കണ കുറിച്ചു.
2021 ലാണ് ഇരുവരും ഷേര്‍ഷായില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. ഇവരുടെ ഓണ്‍സ്ക്രീന്‍ കെമിസ്ട്രി ഏറെ ശ്രദ്ധിപ്പെട്ടു. അതിനു പിന്നാലെയാണ് പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്.
ഫെബ്രുവരി 46 തിയതികളില്‍ വിവാഹം നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. രാജസ്ഥാനിലെ ജയ്സെല്മേറിലെ സൂര്യഗര് പാലസാണ് വിവാഹവേദി. ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര ഉള്‍പ്പടെ 100 ഓളം പേര് വിവാഹത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...