
News
എന്റെ വീട് വരെ വളഞ്ഞ് ആക്രമിക്കാന്‍ വേണ്ടി ആളുകള്‍ വന്നിട്ടുണ്ട്; വീണ്ടും വൈറലായി ബാലയുടെ വാക്കുകള്‍
എന്റെ വീട് വരെ വളഞ്ഞ് ആക്രമിക്കാന്‍ വേണ്ടി ആളുകള്‍ വന്നിട്ടുണ്ട്; വീണ്ടും വൈറലായി ബാലയുടെ വാക്കുകള്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. കളഭത്തിന് ശേഷം ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന് എന്ന സിനിമയിലാണ് ബാല അഭിനയിച്ചത്.
ബിഗ് ബി, ആയുധം, ബുള്ളറ്റ്, ചെമ്പട, പുതിയ മുഖം, അലക്സാണ്ടര്‍ ദി ഗ്രേറ്റ്, എന്ന് നിന്റെ മൊയ്തീന് തുടങ്ങിയവയാണ് ബാലയുടേതായി എടുത്തു പറയേണ്ട പ്രധാന സിനിമകള്‍. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പലപ്പോഴും വ്യക്തിജീവിതം മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുള്ള നടന് കൂടിയാണ് ബാല. ഇതിനെല്ലാം തന്നെ തക്ക മറുപടികള്‍ അദ്ദേഹം നല്‍കാറുമുണ്ട്.
ഇതിനിടെ ഇപ്പോഴിതാ ബാലയുടെ പഴയൊരു അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ് തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും മറ്റുമാണ് ബാല വീഡിയോയില്‍ സംസാരിക്കുന്നത്. ഒരു നടനും നോര്‍മല്‍ ആയിട്ടുള്ള മനുഷ്യനല്ല. നടന് എന്ന് പറയുമ്പോള്‍ ഇമോഷണല്‍ ആയിരിക്കും. ഫെയ്സ്ബുക്ക് ലൈവുകള്‍ പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മീഡിയയില്‍ വരുന്നത്. അപ്പോള്‍ ഞാന്‍ എത്ര ഉപദ്രവം സഹിച്ചിട്ടുണ്ടാകും. ഞാനിന്ന് പറയുന്നത് കട്ട് ചെയ്യാതെ ഇടാനാകുമോ?
എന്റെ വീട് വരെ വളഞ്ഞ് ആക്രമിക്കാന്‍ വേണ്ടി ആളുകള്‍ വന്നിട്ടുണ്ട്. നിയമത്തിന്റെ പേര് പറഞ്ഞ്. പക്ഷെ അപ്പോഴൊക്കെ ഞാന്‍ നിശബ്ദനായി ഇരുന്നു. ഞാന്‍ വലിയൊരു കുടുംബത്തില്‍ നിന്നും വരുന്നു. വലിയൊരു പൊസിഷനില്‍ ഇരിക്കുന്നു. അതിനാല്‍ ഓക്കെ. ഇതൊരു സാധാരണ മനുഷ്യനാണ് വരുന്നതെങ്കിലോ? തൂങ്ങി മരിക്കും.
എല്ലാവരുടേയും വിചാരം പണക്കാരനാണെങ്കില്‍ സുഖമാണന്നാണ്. അങ്ങനെയെങ്കില്‍ സുശാന്ത് സിംഗ് മരിച്ചത് എന്തിനാണ്. അയാള്‍ക്ക് താങ്ങാന്‍ പറ്റാത്ത വിഷമം മനസിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അയാള്‍ മരിച്ചതെന്നതിന് ഒരേയൊരു ഉത്തരം ഞാന്‍ പറയട്ടെ, തുറന്ന് പറഞ്ഞാല്‍ മനുഷ്യന്മാര്ക്ക് മനസിലാകില്ല. ഒരുപക്ഷെ ഒരുത്തനെങ്കിലും അയാളുടെ പ്രശ്നം മനസിലാക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവുണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷെ അയാള്‍ ആ തീരുമാനം എടുക്കില്ലായിരുന്നു.
ചില സമയം തോറ്റ് കൊടുക്കുന്നത് വിജയമാണ്. ചില ചോദ്യങ്ങള്‍ക്ക് ഞാന്‍ നിശബ്ദനായിരിക്കുന്നതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടെന്നും ബാല പറയുന്നുണ്ട്. വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ബാല താന്‍ മറുപടി പറയില്ലെന്ന് അറിയിച്ചു കൊണ്ട് ഇക്കാര്യം പറഞ്ഞത്.
ഈയ്യടുത്തിറങ്ങിയ ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെയാണ് ബാല മടങ്ങിയെത്തിയത്. ചിത്രത്തില്‍ കോമഡി വേഷമാണ് ബാല അവതരിപ്പിച്ചത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ടൊരു വിവാദവും ബാലയെ വാര്‍ത്തകളിലെത്തിച്ചു. ചിത്രത്തില്‍ അഭിനയിച്ചതിന് നായകനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം.
തനിക്ക് മാത്രമല്ല ചിത്രത്തിലെ മറ്റ് പ്രവര്‍ത്തകര്‍ക്കടക്കം പ്രതിഫലം നല്‍കിയില്ലെന്നും ബാല ആരോപിച്ചിരുന്നു. എന്നാല്‍ പിന്നാലെ ബാലയുടെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് ഉണ്ണി മുകുന്ദന് രംഗത്തെത്തുകയായിരുന്നു. പണം നല്‍കിയതിന്റെ രേഖകളും ഉണ്ണി മുകുന്ദന് പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഉണ്ണി മുകുന്ദന് നുണ പറയുകയാണെന്നായിരുന്നു ബാലയുടെ വിശദീകരണം.
ഇതിനിടെ സംവിധാനത്തിലേക്ക് കടക്കുകയാണ് ബാലയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യയെ നായകനാക്കിയുള്ള സിനിമയുടെ ഒരുക്കത്തിലാണ് താനെന്നാണ് ബാല അറിയിച്ചത്. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബാല. ഭാര്യ എലിസബത്തിനൊപ്പമുള്ള ബാലയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ബാലയുടെ രണ്ടാമത്തെ വിവാഹമായിരുന്നു എലിസബത്തുമായുള്ളത്. നേരത്തെ ഗായിക അമൃത സുരേഷിനെ ബാല വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലൊരു മകളുമുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. ഈയ്യടുത്താണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. അമൃത സംഗീത സംവിധായകന് ഗോപി സുന്ദറുമായി പ്രണയത്തിലാവുകയായിരുന്നു. അമൃതയ്ക്കെതിരേയും ഗോപി സുന്ദറിനെതിരേയും ബാല ആരോപണങ്ങളുയര്‍ത്തിയതും വാര്‍ത്തയായിരുന്നു.
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി പേരാണ് നടിയ്ക്കതെരെ രംഗത്തെത്തിയിരുന്നത്. ഷൈൻ ടോം ചാക്കോ ല...