Connect with us

അഞ്ച് വര്‍ഷത്തോളം നായകവേഷം വേണ്ടെന്ന് വെച്ചയാളാണ് ഞാന്‍; ഉണ്ണി മുകുന്ദന്‍ !

News

അഞ്ച് വര്‍ഷത്തോളം നായകവേഷം വേണ്ടെന്ന് വെച്ചയാളാണ് ഞാന്‍; ഉണ്ണി മുകുന്ദന്‍ !

അഞ്ച് വര്‍ഷത്തോളം നായകവേഷം വേണ്ടെന്ന് വെച്ചയാളാണ് ഞാന്‍; ഉണ്ണി മുകുന്ദന്‍ !

അടുത്ത സുഹൃത്തുക്കളാണെന്ന് പറഞ്ഞിട്ടും നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി വന്നിരിക്കുകയാണ് നടന്‍ ബാല. ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലെ പിന്നണി പ്രവര്‍ത്തകര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്നാണ് ബാലയുടെ ആരോപണം. തനിക്ക് തന്നില്ലെങ്കിലും മറ്റുള്ളവര്‍ക്ക് കൊടുക്കണമെന്ന് ബാല ആവശ്യപ്പെട്ടു.

മാത്രമല്ല ഉണ്ണി മുകുന്ദന്‍ സ്ത്രീകള്‍ക്ക് മാത്രമേ പ്രതിഫലം നല്‍കിയിട്ടുള്ളു എന്നൊരു ആരോപണം കൂടി ബാല മുന്നോട്ട് വെച്ചിരുന്നു. ഇതെല്ലാം അടിസ്ഥാന വിരുദ്ധമാണെന്നും ആര്‍ക്കും പ്രതിഫലം കൊടുക്കാതിരുന്നിട്ടില്ലെന്നും തെളിവ് സഹിതം ഉണ്ണി മുകുന്ദനും വ്യക്തമാക്കി.

അതേസമയം, ഉണ്ണി മുകുന്ദൻ പങ്കുവച്ച സിനിമാ അനുഭവങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നല്ല സിനിമകള്‍ വരാത്തതുകൊണ്ട് അഞ്ച് വര്‍ഷം നായകവേഷങ്ങള്‍ താന്‍ വേണ്ടെന്ന് വെച്ചിരുന്നു എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത് . അപ്പോഴാണ് സഹനടനായും വില്ലനായും അഭിനയിച്ചതെന്നും നായകനാവുന്നത് നല്ല സിനിമകളിലല്ലെങ്കില്‍ വെറുതെ വില പോകുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ സംസാരിച്ചത്.

ഇനി ഫാമിലി സിനിമ വേണ്ട ഉണ്ണി, ഇനി ആക്ഷന്‍ സിനിമ ചെയ്യെന്ന് എന്റെ ഏറ്റവും അടുത്ത സിനിമ സുഹൃത്തുക്കള്‍ തന്നെ പറഞ്ഞു. കുറെക്കാലം ആക്ഷന്‍ ചെയ്തപ്പോള്‍ ഫാമിലി സിനിമ ചെയ്യുന്നില്ലല്ലോ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ എല്ലാം ഞാന്‍ വളരെ പോസിറ്റീവ് സെന്‍സിലാണ് എടുക്കുന്നത്. ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാം ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ എന്നൊരു കോണ്‍ഫിഡന്‍സ് ഉണ്ടല്ലോ. സിനിമ വിജയിക്കുമ്പോള്‍ മാത്രമേ നമുക്ക് അതിനെ പറ്റി സംസാരിക്കാന്‍ പറ്റുകയുള്ളൂ.

അഞ്ച് വര്‍ഷത്തോളം നായകവേഷം വേണ്ടെന്ന് വെച്ചയാളാണ് ഞാന്‍. വില്ലനായും സഹനടനായും സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. നായകനായി നല്ല സിനിമകള്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ഉള്ള വില പോകുമെന്നല്ലാതെ അതില്‍ ഒരു കാര്യവുമില്ല. കൊവിഡ് എന്നെ സംബന്ധിച്ച് ഒരു റിലീഫ് ആയിരുന്നു. കരിയര്‍ ഒന്ന് അനലൈസ് ചെയ്യാന്‍ പറ്റി. ഏത് തരം സിനിമ ചെയ്യണമെന്ന് ഐഡിയ കിട്ടി.

അഞ്ഞൂറോളം സ്‌ക്രിപ്റ്റ് വായിച്ചിട്ടാണ് മേപ്പടിയാന്‍ ചെയ്യാന്‍ തീരുമാനിച്ചത്. പ്രേക്ഷകര്‍ക്ക് ഭയങ്കരമായി ഇഷ്ടപ്പെടുന്ന സിനിമ ആണത്. ക്രൈം പോലുമില്ലാതെ ഒരാളെ ത്രില്ലടിപ്പിക്കുക എന്നത് നിസാരമല്ല, ആ സ്‌ക്രീന്‍ പ്ലേ അത്രയും നല്ലതായതുകൊണ്ടാണ്. മേപ്പടിയാന്‍ ഒരു ത്രില്ലര്‍ സിനിമയാണെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ത്രില്ലര്‍ എന്ന് പറയുമ്പോള്‍ അതില്‍ ഏതെങ്കിലും തരത്തില്‍ ക്രൈം കാണും. ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തില്‍ ഇത്രയും ത്രില്ലിങ് മൊമെന്റ്‌സ് ഉണ്ടെന്ന് ആ സിനിമ കണ്ടപ്പോഴാണ് തോന്നിയത്. ആദ്യ പ്രൊഡക്ഷനായി ആ സിനിമ ചെയ്യണമെന്ന് തോന്നി.

അതുപോലെ തന്നെ ഷെഫീക്കിന്റെ സന്തോഷം എല്ലാവരേയും സഹായിക്കാന്‍ വരുന്ന ഒരു യുവാവിന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന അവസ്ഥയാണ്. മേപ്പടിയാനില്‍ ഹ്യൂമറിന് പ്രാധാന്യം കൊടുത്തില്ല എന്നൊരു നെഗറ്റീവ് വന്നിരുന്നു. സത്യം പറഞ്ഞാല്‍ ആ സിനിമക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ഷെഫീക്കിന്റെ സന്തോഷം ഹ്യൂമറില്‍ പൊതിഞ്ഞൊരു പാക്കാണ്, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

about unni mukundan

More in News

Trending

Recent

To Top