
Movies
ആദ്യ സിനിമ കാണാൻ കുടുംബത്തിനൊപ്പം അനൂപ്; അനിയന്റെ സിനിമ കണ്ടിറങ്ങിയ ശേഷം ദിലീപ് പറഞ്ഞത് ഇങ്ങനെ
ആദ്യ സിനിമ കാണാൻ കുടുംബത്തിനൊപ്പം അനൂപ്; അനിയന്റെ സിനിമ കണ്ടിറങ്ങിയ ശേഷം ദിലീപ് പറഞ്ഞത് ഇങ്ങനെ

ഇന്നലെയായിരുന്നു ദിലീപിന്റെ നിർമ്മാണത്തിൽ സഹോദരൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്ത തട്ടാശേരിക്കൂട്ടം തീയേറ്ററിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആദ്യ സിനിമ കാണാൻ കുടുംബ സമേതമായിരുന്നു അനൂപ് തിയേറ്ററിൽ എത്തിയത്. ഭാര്യ ലക്ഷ്മിപ്രിയയ്ക്കും മക്കൾക്കുമൊപ്പമായിരുന്നു അനൂപ് തിയറ്ററിലെത്തിയത്. സഹോദരന്റെ സിനിമ കാണാൻ പ്രേക്ഷകനായി ദിലീപും തിയറ്ററിൽ സന്നിഹിതനായിരുന്നു.
‘‘നൂറ് ശതമാനം എന്റര്‍ടെയ്നറാണ് സിനിമയെന്നും അനൂപ് തന്റെ ആദ്യസംവിധാന സംരംഭം മികച്ചതാക്കി. എന്റെ തന്നെ കുഞ്ഞിക്കൂനൻ, സിഐഡി മൂസ, ട്വന്റി ട്വന്റി പോലുള്ള സിനിമകളുടെ ട്രെയിലർ കട്ട് ചെയ്തിരുന്നത് അനൂപ് ആണ്. എന്തായാലും ആദ്യ സിനിമ തരക്കേടില്ലാതെ ഒരുക്കിയിട്ടുണ്ട്.’’–സിനിമ കണ്ടിറങ്ങിയ ശേഷം ദിലീപ് പ്രതികരിച്ചു.
വീട്ടിലെ കുഞ്ഞുങ്ങൾക്കുപോലും കഥ പറഞ്ഞു കൊടുക്കാത്ത ആളാണ് അനൂപ് എന്നും അവന്റെ അവസ്ഥ കൊണ്ടാണ് ഈ സിനിമയുടെ കഥ പറയാൻ തന്റെ മുന്നിൽ വന്നതെന്നും പ്രസ് മീറ്റിനിടെ ദിലീപ് പറഞ്ഞിരുന്നു.
ചിത്രത്തില്‍ അര്ജുന് അശോകന്, ഗണപതി, അനീഷ് ഗോപാല്‍, ഉണ്ണി രാജന് പി ദേവ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഇവരെ കൂടാതെ പ്രിയംവദ, വിജയ രാഘവന്, സിദ്ദിഖ്, അപ്പു, സുരേഷ് മേനോന്, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും വേഷമിട്ട ഈ ചിത്രം രചിച്ചത് സന്തോഷ് എച്ചിക്കാനമാണ്.
ജിതിന് സ്റ്റാന്‍സിലോവ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരണന്‍, രാജീവ് ഗോവിന്ദന്, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന് സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്താ, സിത്താര ബാലകൃഷ്ണന് എന്നിവരാണ് ഗായകര്‍.
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന...
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക്...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...