
News
എട്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം തന്റെ പരുക്ക് ഭേദമായി; ചിത്രം പങ്കുവെച്ച് വിജയ് ദേവരക്കൊണ്ട
എട്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം തന്റെ പരുക്ക് ഭേദമായി; ചിത്രം പങ്കുവെച്ച് വിജയ് ദേവരക്കൊണ്ട

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. താരം നായകനായെത്തി പുരി ജഗന്നാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ലൈഗര്‍. വന്‍ ഹൈപ്പോടെയെത്തിയ ഈ ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു. സിനിമയ്ക്കായി കഠിനമായ കായിക പരിശീലനമാണ് വിജയ് നടത്തിയത്.
അതിനിടയില്‍ അദ്ദേഹത്തിന്റെ തോളിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പരുക്ക് ഭേദമായതിനേക്കുറിച്ച് പറയുകയാണ് വിജയ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. എട്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം തന്റെ പരുക്ക് ഭേദമായിരിക്കുകയാണെന്ന് പറയുകയാണ് വിജയ്.
എട്ട് മാസങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് എന്നാണ് തന്റെ കൈപ്പത്തിയുടെ ചിത്രം പങ്കുവച്ച് വിജയ് കുറിച്ചിരിക്കുന്നത്. ലൈഗറിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ താരത്തിന്റെ തോളിന് പരുക്കേറ്റിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നടത്തിയ പരിശീലനവും മറ്റും താരത്തിന്റെ നില കൂടുതല്‍ വഷളാക്കി.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പരാജയത്തില്‍ മൗനം വെടിഞ്ഞ് വിജയ് രംഗത്തെത്തിയിരുന്നു. പരാജയം കഴിയുന്നത്ര നല്ല രീതിയില്‍ കൈകാര്യം ചെയ്തോ എന്ന കാര്യം ഉറപ്പില്ല. പ്രത്യേക ഘട്ടത്തില്‍ തനിക്ക് എന്താണോ തോന്നുന്നത് അത് പ്രകടിപ്പിക്കാന്‍ മടിക്കില്ലെന്നും വിജയ് പറഞ്ഞിരുന്നു.ഓഗസ്റ്റ് 25നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....