Connect with us

‘മേ ഹും മൂസ’ ഒടിടിയിൽ; ഇന്ന് രാത്രിയോടെ സ്ട്രീമിംഗ് ആരംഭിക്കും

Movies

‘മേ ഹും മൂസ’ ഒടിടിയിൽ; ഇന്ന് രാത്രിയോടെ സ്ട്രീമിംഗ് ആരംഭിക്കും

‘മേ ഹും മൂസ’ ഒടിടിയിൽ; ഇന്ന് രാത്രിയോടെ സ്ട്രീമിംഗ് ആരംഭിക്കും

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മേ ഹും മൂസ’ ഒടിടിയിലേക്ക്. ഒടിടി പ്ലാറ്റ്‌ഫോമായ സീ5ൽ ഇന്ന് രാത്രിയോടെ ‘മേ ഹൂം മൂസ’ സ്ട്രീമിംഗ് ആരംഭിക്കും.

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ‘മേം ഹൂ മൂസ’ . സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമാണിത്. സെപ്റ്റംബർ 30നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

തീർത്തും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് സുരേഷ് ​ഗോപി മേം ഹൂ മൂസയിൽ എത്തുന്നത്. മലപ്പുറം സ്വദേശിയായ മൂസ എന്ന മുൻ പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് നടന്റേത്. വർഷങ്ങൾക്ക് ശേഷം താൻ മരിച്ചുവെന്ന് കരുതുന്ന നാട്ടിലേക്ക് താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ എത്തുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. രാജ്യത്തെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. അദ്ദേഹത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഇതിവൃത്തം

തന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നാണ് മേം ഹൂ മൂസയിൽ അവതരിപ്പിക്കുന്നത്. ഭാരതത്തിന്റെ അഖണ്ഡതക്ക് വിവിധ കോണുകളിൽ ചോദ്യ ചിഹ്നമായി ഉയരുന്ന ജൽപ്പനങ്ങൾക്ക് അറുതിവരുത്തുവാൻ മൂസയ്‌ക്ക് കഴിയുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

പൂനം ബജ്വാ ആണ് ചിത്രത്തിലെ നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിശാലമായ ക്യാൻവാസിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ചിത്രം ഒരു പാൻ ഇൻഡ്യൻ സിനിമയാണ്

രൂപേഷ് റെയ്ൻ ആണ് കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ – റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് , സംഗീതം ശ്രീനാഥ് ശിവശങ്കരൻ’, വിഷ്ണു നാരായണൻ ഛായാഗ്രഹണവും സൂരജ് ഈ.എസ്.എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സജിത് ശിവഗംഗാ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ്ചന്തിരൂർ, പി ആർ ഒ വാഴൂർ ജോസ്.

More in Movies

Trending

Recent

To Top