
News
ധാര്‍ഷ്ട്യ സ്വഭാവത്തിലാണ് പെരുമാറിയത്; ഷാജി എന്‍ കരുണിനെതിരെ സംവിധായിക രംഗത്ത്
ധാര്‍ഷ്ട്യ സ്വഭാവത്തിലാണ് പെരുമാറിയത്; ഷാജി എന്‍ കരുണിനെതിരെ സംവിധായിക രംഗത്ത്

കെഎസ്എഫ്ഡിസി ചെയര്മാന് ഷാജി എന്‍ കരുണിനെതിരെ സംവിധായിക മിനി ഐജി.
തന്നോട് പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നു. വൈരാഗ്യം തീര്‍ക്കാനായി തന്റെ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുന്നെന്ന് മിനി ആരോപിച്ചു. കെഎസ്എഫ്ഡിസി വനിതകളുടെ സംവിധാനത്തിനുള്ള പദ്ധതി പ്രകാരം ആദ്യം നിര്‍മ്മിച്ച ചിത്രം ‘ നിഷിധോ’ അല്ലെന്നും തന്റെ സിനിമ ‘ഡിവോഴ്സ്’ ആണെന്നും മിനി ഐജി അവകാശപ്പെട്ടു. 2019ല്‍ നിര്‍മ്മിച്ച തന്റെ ചിത്രം 2020ല്‍ സെന്‍സര്‍ ചെയ്തതാണ്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഈ സിനിമ റിലീസ് ചെയ്തില്ലെന്നും അവര്‍ പറഞ്ഞു.
റിലീസ് അനന്തമായി നീളുന്നത് അന്നത്തെ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അദ്ദേഹം കെഎസ്എഫ്ഡിസി എംഡിയെ വിളിച്ച് എത്രയും വേഗം റിലീസ് ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നിട്ടും നടന്നില്ല’- മിനി പറഞ്ഞു. ‘ഇതിന്റെ പ്രതികാരമായാണ് കെഎസ്എഫ്ഡിസി ചെയര്മാന് മറ്റൊരു ചിത്രമാണ് വനിതാ ശാക്തീകരണ പദ്ധതി പ്രകാരം നിര്‍മ്മിച്ച ആദ്യ സിനിമയെന്ന് നുണ പ്രചരിപ്പിക്കുന്നത്. റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാജി എന്‍ കരുണിനെ നേരിട്ട് കണ്ടിരുന്നു. അപ്പോള്‍ വളരെ ധാര്‍ഷ്ട്യ സ്വഭാവത്തിലാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കാലു പിടിക്കാത്തതുകൊണ്ടാകണം ‘നിഷിധോ’ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചത്.’- മിനി പറഞ്ഞു.
‘നിഷിധോ’ പല ഫെസ്റ്റിവലുകളിലും പോയ ചിത്രമാണെന്നും അങ്ങനെയൊരു സ്വീകാര്യത കെഎസ്എഫ്ഡിസിയുടെ പ്രോജക്ടിന് ലഭിക്കാന്‍ വേണ്ടിയാണ് അത് ആദ്യം റിലീസ് ചെയ്യുന്നത് എന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു’- മിനി പറഞ്ഞു.
ഒന്നരയാഴ്ച കൊണ്ട് സിനിമ ചെയ്തില്ലെങ്കില്‍ ഫണ്ട് ലാപ്സ് ആയി പോകുമെന്ന് പറഞ്ഞതുകൊണ്ട് കോവിഡിന്റെ സമയത്ത് ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ് ചിത്രം തീര്‍ത്തത്. എന്നിട്ട് അംഗീകാരം ലഭിക്കാതെ പോകുമ്പോള്‍ സങ്കടമുണ്ടെന്നും മിനി പറയുന്നു.
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ് നടന്നു. തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ വെച്ചായിരുന്നു...
ഉലകനായകൻ കമൽ ഹാസൻ ചിത്രമായ തഗ്ഗ് ലൈഫിന്റെ കർണാടകയിലെ റിലീസ് പ്രതിസന്ധിയിൽ തന്നെ തുടരുന്നു. സിനിമയുടെ റിലീസിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. ഇതേ...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...
ബോളിവുഡ് സംവിധായകൻ മനീഷ് ഗുപ്തയ്ക്കെതിരെ കേസ്. ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിലാണ് മനീഷ് ഗുപ്തയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്ധേരി വെർസോവ പൊലീസാണ് കേസ് രജിസ്റ്റർ...