
Actress
മഞ്ജു വാര്യർക്ക് നേരെ ആ ചോദ്യം, പരസ്യ പ്രതികരണവുമായി ആദ്യമായി നടി
മഞ്ജു വാര്യർക്ക് നേരെ ആ ചോദ്യം, പരസ്യ പ്രതികരണവുമായി ആദ്യമായി നടി

മഞ്ജു വാര്യരെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. മലയാളത്തിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടി കൂടിയാണ് മഞ്ജു. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും നിഷ്കളങ്കമായ പുഞ്ചിരിയുമായി മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന മുഖമാണ്.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടിയും മഞ്ജു വാര്യരാണ്. തിരിച്ചു വരവിൽ ഹൗ ഓൾഡ് ആർ യു, ലൂസിഫർ, ഉദാഹരണം സുജാത, അസുരൻ തുടങ്ങിയവയാണ് മഞ്ജുവിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. സോഷ്യൽ മീഡിയയുടെ സജീവ സാന്നിധ്യമുള്ള കാലഘട്ടത്തിലാണ് മഞ്ജു വാര്യരുടെ തിരിച്ചു വരവ്. അതിനാൽ തന്നെ ഇടയ്ക്ക് ട്രോളുകളും നടിക്കെതിരെ വരാറുണ്ട്
നടി ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടത് ഒടിയൻ എന്ന സിനിമയിലെ കഞ്ഞി എടുക്കട്ടെ എന്ന സീനിലായിരുന്നു. കഞ്ഞി എടുക്കട്ടെ എന്ന ഡയലോഗ് പിന്നീട് കുറേക്കാലം ട്രോളൻമാർക്കിടയിൽ സ്ഥിര വാചകം ആയി. ഇപ്പോഴിതാ ട്രോളിനെ പറ്റി രസകരമായി പ്രതികരിച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
ദുബായിൽ ആയിഷ എന്ന സിനിമയുടെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ പരിപാടിയിൽ പങ്കെടുത്തതായിരുന്നു മഞ്ജു. കഞ്ഞി എടുക്കട്ടെ എന്ന ട്രോളിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു പരിപാടിക്കിടെ കാണികളിലൊരാൾ മഞ്ജുവിനോട് ചോദിച്ചത്. കഞ്ഞി വേണ്ട ഇവിടെ വന്നിട്ട് കുറച്ച് കബ്സ കൂടി എടുക്കട്ടെയെന്നാണ് മഞ്ജു വാര്യർ നൽകിയ മറുപടി. മഞ്ജുവിന്റെ മറുപടി പരിപാടിയിൽ ചിരിയുണർത്തി.
ആയിഷ എന്ന സിനിമയുടെ പാട്ടുമായി ബന്ധപ്പെട്ടും മഞ്ജുവിനെതിരെ ട്രോളുകൾ വരുന്നുണ്ട്. സിനിമയിലെ ഗാനത്തിലെ മഞ്ജുവിന്റെ ലുക്കിലെ വിമർശിച്ച് കൊണ്ടാണ് ട്രോളുകൾ. ട്രോൾ വരുമെന്ന് നേരത്തെ താൻ പ്രതീക്ഷിച്ചിരുന്നെന്നും അതുപോലെ തന്നെ വന്നെന്നും മഞ്ജു പറഞ്ഞു. അതേസമയം നടിയെ പ്രശംസിച്ചും നിരവധി പേർ എത്തുന്നുണ്ട്. 44 കാരിയായ മഞ്ജുവിന് 20 കാരിയുടെ ചുറുചുറുക്കാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ അറബിക് സിനിമയാണ് ആയിഷ. ആമിർ പള്ളിക്കലാണ് സിനിമയുടെ സംവിധാനം. ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. ഇതാദ്യമായാണ് മഞ്ജു വാര്യരുടെ സിനിമ ഇത്രയും ഭാഷകളിൽ റിലീസ് ചെയ്യുന്നത്.
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നായിക കയാദു ലോഹറിന്റെ പേരും തമിഴ്നാട്ടിലെ സര്ക്കാറിന്റെ മദ്യവില്പന കമ്പനിയായ ടാസ്മാക്കുമായി...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....