ബാംഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്കിൽ അനശ്വര രാജനും പ്രിയ വാര്യരും
Published on

അഞ്ജലി മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ബാഗ്ലൂര് ഡേയ്സ്’. ചിത്രത്തിൽ ദുൽഖർ സൽമാൻ , നിവിൻ പോളി , ഫഹദ് ഫാസിൽ , നസ്രിയ എന്നിവരാണ് കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ചത്. ബാംഗ്ലൂർ ഡേയ്സിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് . ‘യാരിയന്‍ 2’ എന്ന പേരിട്ട ചിത്രത്തില്‍ അനശ്വര രാജനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തും. ‘യാരിയന്‍’ ആദ്യ ഭാഗം ഒരുക്കിയ ദിവ്യ കോസ്ല കുമാര്‍ യാരിയന്‍ 2വില്‍ പ്രധാന വേഷത്തിലെത്തും.
മീസാന്‍ ജാഫ്രിയും യാഷ് ദാസ് ഗുപ്തയും പ്രധാന വേഷങ്ങളിലുണ്ട്. യാരിയനില്‍ ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെയാകും നടന് മീസാന്‍ ജാഫ്രി അവതരിപ്പിക്കുക. യാഷ് ദാസ് ഗുപ്ത നിവിന്‍ പോളിയുടെ കഥാപാത്രത്തെ അവതരിപ്പിക്കും. ദിവ്യ കോസ്ല കുമാര്‍ ആകും നസ്രിയയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക.
അനശ്വര രാജന്റെ ആദ്യ ഹിന്ദി ചിത്രമാണ് യാരിയന്‍ 2. ശ്രീദേവി ബെംഗ്ലാവ് ആണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. രാധികാ റാവു, വിനയ് സപ്രു എന്നിവരാണ് യാരിയന്‍ 2 സംവിധാനം ചെയ്യുന്നത്. ടീ സീരിസ് ആണ് ചിത്രം നിര്‍മിക്കുന്നത്.2014ല്‍ ബോളിവുഡില്‍ പുറത്തിറങ്ങിയ യാരിയാന്‍ സിനിമയുടെ രണ്ടാം ഭാഗമായാണ് ചിത്രം വരുന്നത്. 2023 മേയ് 12ന് ചിത്രം പുറത്തിറങ്ങും. 2016ല്‍ ബാംഗ്ലൂര്‍ ഡേയ്സിന്റെ തമിഴ് റീമേക്ക് പുറത്തിറങ്ങിയെങ്കിലും ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു
എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ഇപ്പോഴിതാ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. രണ്ടുവർഷത്തിന്റെ ഇടവേളയിൽ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം...
ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയ ശങ്കർ – ഇഹ്സാൻ –...
തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നിവേദ തോമസും മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാനും...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...