നമുക്ക് ഈ കുട്ടിയുടെ മുഖമങ്ങ് മാറ്റാമെന്ന് അമ്മയോട് അവർ; കമന്റുകള്‍ വായിച്ച് അമ്മ കരഞ്ഞു; വേദനയിലും തോൽക്കാതെ അഭിരാമി സുരേഷ്!

ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും ഇന്ന് മലയാളികൾക്കിടയിൽ വളരെ സജീവമാണ്. അമൃത സുരേഷിനേക്കാൾ കുറേക്കൂടി ഉറപ്പുള്ള നിലപാടുകളെടുത്ത് അഭിരാമിയാണ് സമൂഹമാധ്യമങ്ങളിൽ എത്താറുള്ളത്.
സോഷ്യല്‍മീഡിയയില്‍ സജീവമായ അഭിരാമി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം രംഗത്തുവന്നിരുന്നു. അച്ഛനേയും അമ്മയേയും പാപ്പുവിനേയുമെല്ലാം പറഞ്ഞ് തുടങ്ങിയപ്പോഴായിരുന്നു അഭിരാമി പ്രതികരിച്ചത്. നിയമപരമായി നീങ്ങാനാണ് തീരുമാനമെന്നും കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് വെച്ചിട്ടുണ്ടെന്നും അഭിരാമി പറഞ്ഞു.
രൂപത്തെക്കുറിച്ച് പറഞ്ഞുള്ള കളിയാക്കലുകള്‍ വളരെ മുന്‍പേ തന്നെ നേരിട്ടയാളാണ് താനെന്നും അഭിരാമി പറഞ്ഞിരുന്നു. ഒരു ചാനൽ ഷോയിൽ അതിഥിയായെത്തിയപ്പോഴും ഇതേക്കുറിച്ച് അഭിരാമി തുറന്നുപറഞ്ഞിരുന്നു. ഇപ്പോൾ പരിപാടിയുടെ പ്രമോ വീഡിയോകള്‍ വൈറലായി മാറുകയാണ്.
ശ്രീകണ്ഠന്‍ നായരുടെ ഷോയിലാണ് അഭിരാമി എത്തിയത്. എന്താണ് പരിപാടിയെന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചപ്പോള്‍ എനിക്ക് മുഴുവനും പരിപാടികളാണ്. സൈബര്‍ അറ്റാക്കിന്റെ ലോകത്താണിപ്പോള്‍. അമൃത സുരേഷിന്റെ വിവാഹമാണോ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍, അമൃതയുടെ കുട്ടിയേയും വെറുതെ വിട്ടില്ലേയെന്നുമൊക്കെ അവതാരകന്‍ ചോദിക്കുന്നുണ്ട്. എന്നേയും പറയുന്നുണ്ടായിരുന്നു എന്നാണ് അമ്മ പറഞ്ഞത്. ഗോപി സുന്ദറിനെ ചേട്ടച്ഛായെന്നാണ് വിളിക്കുന്നത് . ഞങ്ങളെക്കുറിച്ചൊക്കെ മോശം പറയുമ്പോള്‍ ഭയങ്കരമായിട്ട് വിഷമം വരും. നിയമപരമായി നേരിടുകയാണ് ഞങ്ങളെന്നും അഭിരാമി പറഞ്ഞിരുന്നു.
സിനിമയില്‍ അഭിനയിക്കാനായിരുന്നു ആഗ്രഹം. താടിയുടെ കാര്യം പറഞ്ഞ് അതങ്ങ് മാറിപ്പോയി. ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് അമ്മയൊക്കെ ഭയങ്കരമായി തകര്‍ന്നുപോയൊരു സംഭവമുണ്ടായിട്ടുണ്ട്. ലോവര്‍ ജോ കുറച്ച് താഴ്ന്നതിനാല്‍ അവര്‍ക്ക് ഒരു സൈഡിലെ വ്യൂ കിട്ടുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കണം. നമുക്ക് ഈ കുട്ടിയുടെ മുഖമങ്ങ് മാറ്റാം. അത് കേട്ടപ്പോള്‍ വല്ലാതെ വിഷമമായെന്നായിരുന്നു ലൈല സുരേഷ് പറഞ്ഞത്.
അഭിരാമിക്ക് 13 വയസുള്ളപ്പോള്‍ പുരുഷ ശബ്ദത്തില്‍ സംസാരിച്ചതിനെക്കുറിച്ചും ഷോയില്‍ ചോദിക്കുന്നുണ്ട്. ചേര്‍ത്തലയില്‍ ഒരമ്പലത്തില്‍ പോയപ്പോഴായിരുന്നു അത്. ഇതെന്താണ് ഈ ശബ്ദം, ഇവളുടെ ശബ്ദം എങ്ങനെയാണ് ഇങ്ങനെയായതെന്ന് മനസിലാവുന്നില്ല. ആരാണെന്ന് ചോദിച്ചപ്പോള്‍ മിത്രബാധയാണ്, നാഗദേവതയാണ് എന്നൊക്കെയായിരുന്നു പറഞ്ഞത്. ഓര്‍മ്മ വരുമ്പോള്‍ താന്‍ ചേച്ചിയുടെ മടിയില്‍ കിടക്കുകയായിരുന്നുവെന്നുമായിരുന്നു അഭിരാമി പറഞ്ഞത്.
ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി സജീവമാണ് അമൃതയും അഭിരാമിയും ഗോപി സുന്ദറും. പോസ്റ്റുകള്‍ക്ക് താഴെയായി മോശം കമന്റുകള്‍ സ്ഥിരമായതോടെയായിരുന്നു അഭിരാമി പ്രതികരിച്ചത്. കമന്റുകള്‍ വായിച്ച് അമ്മ കരയുന്നത് കണ്ടപ്പോള്‍ സങ്കടം സഹിക്കാനായില്ലെന്നും അതിന് ശേഷമായാണ് താനും കമന്റുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും അഭിരാമി പറഞ്ഞിരുന്നു.
(നിർബന്ധമായും അറിയുക; സൈബർ ബുള്ളിയിങ് ക്രിമിനൽ കുറ്റമാണ്. ഓണ്‍ലൈനായി നടക്കുന്നു എന്ന് കരുതി നേരിട്ടുള്ള ആക്രമണത്തിന്റെ തീവ്രത അതിനില്ല എന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. ഭീഷണി, ട്രോളിംഗ്, സ്റ്റോക്കിങ്, വ്യക്തി അധിക്ഷേപം, വിദ്വേഷ ഭാഷണം, പബ്ലിക് ഷേമിംഗ്, ഐഡന്റിറ്റി മോഷണം, എന്നിവയെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കിടയില്‍ ഉള്‍പ്പെടുന്നു.)
about abhirami suresh
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...