
News
ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും ആരാധകരാണ്; ഐശ്വര്യ റായിയെ കുറിച്ച് പറഞ്ഞ അവതാരകയെ തിരുത്തി തൃഷ
ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും ആരാധകരാണ്; ഐശ്വര്യ റായിയെ കുറിച്ച് പറഞ്ഞ അവതാരകയെ തിരുത്തി തൃഷ

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്വന്. ചിത്രത്തിന്റേതായി പുറത്തെത്തുന്ന വാര്‍ത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.
ചിത്രം സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോള്‍ സിനിമയുടെ പ്രമോഷന് തിരക്കിലാണ് താരങ്ങള്‍. പൊന്നിയില്‍ സെല്വന് റിലീസിനായി തയാറെടുക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരങ്ങളായ ഐശ്വര്യ റായി ബച്ചന്റേയും തൃഷയുടേയും ഒരു രസകരമായ വിഡിയോയാണ്. ഹൈദരബാദില്‍ നിന്നുള്ള താരങ്ങളുടെ വിഡിയോ ഫാന്‍സ് പേജുകളില്‍ ചര്‍ച്ചയായിട്ടുണ്ട്.
ലോകത്തുള്ള എല്ലാ തെലുങ്ക് ആണ്‍കുട്ടികളും നിങ്ങളുടെ വലിയ ആരാധകരാണെന്ന് സ്റ്റേജിലെത്തിയ ഐശ്വര്യയോട് അവതാരക പറയുന്നു. ഉടന്‍ തന്നെ ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും എന്ന് തൃഷ മറുപടിയായി പറഞ്ഞു. ഇതുകേട്ട് പുഞ്ചിരിക്കുകയാണ് ഐശ്വര്യ. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് പൊന്നിയിന്‍ സെല്വന് നിര്‍മിച്ചിരിക്കുന്നത്.
ഐശ്വര്യ റായി ബച്ചന്, തൃഷ എന്നിവരെ കൂടാതെ വിക്രം, ജയംരവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ദുലിപാല, ജയചിത്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐശ്വര്യയുടെയും തൃഷയുടെയും ലൊക്കേഷന്‍ സെല്‍ഫി വൈറലായിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...