
News
ഇത്രയും ഫിറ്റ്നെസ് ഫ്രീക്ക് ആയിട്ടുള്ള ഒരു നടി തെന്നിന്ത്യയില്‍ വേറെയുണ്ടോ..!; വൈറലായി നടിയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍
ഇത്രയും ഫിറ്റ്നെസ് ഫ്രീക്ക് ആയിട്ടുള്ള ഒരു നടി തെന്നിന്ത്യയില്‍ വേറെയുണ്ടോ..!; വൈറലായി നടിയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍

കിക്ക് ബോക്സര്‍, സമ്മിശ്ര ആയോധനകല തുടങ്ങിയവയില്‍ കഴിവ് തെളിയിച്ചിട്ടുള്ള നടിയാണ് റിതിക. സൂപ്പര്‍ ഫൈറ്റ് ലീഗില്‍ മത്സരിച്ചിട്ടുള്ള താരം പരസ്യചിത്രത്തില്‍ നിന്നുമാണ് സിനിമയിലേയ്ക്ക് എത്തുന്നത്. ഇത് കണ്ട സംവിധായകയായ സുധ കൊങ്കര തന്റെ ചിത്രമായ ഇരുധി സുട്രൂവില് നായികയായി അഭിനയിക്കാന്‍ ക്ഷണിച്ചത്.
ഒരു പെണ്‍കുട്ടിയായ ബോക്സറുടെ ജീവിതമാണ് റിതിക അവതരിപ്പിച്ചിരുന്നത്. ആ സിനിമ ഇറങ്ങിയതോടെ തെന്നിന്ത്യയില്‍ ഒട്ടാകെ റിതിക അറിയപ്പെടുകയും ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു. ഒരു ബോക്സര്‍ക്ക് വേണ്ട ലുക്കും താരത്തിനുണ്ടായിരുന്നു. മാധവനായിരുന്നു താരത്തിന് ഒപ്പം അഭിനയിച്ചിരുന്നത്.
ഗുരു, ശിവലിംഗ, ആണ്ടവന് കാട്ടാളൈ, നീവേവരോ തുടങ്ങിയ സിനിമകളില്‍ റിതിക ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. തമിഴില്‍ നാല് സിനിമകളാണ് ഇനി താരത്തിന്റെ ഇറങ്ങാനുളളത്.
ഒരേ പടത്തിന് മൂന്ന് ഭാഷകളില്‍ ഫിലിം ഫെയര്‍ അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. ഒരു കിക്ക് ബോക്സര്‍ ആയതുകൊണ്ട് തന്നെ ഫിറ്റ്നെസിന് ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് റിതിക സിംഗ്. ഇപ്പോഴിതാ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്ത ശേഷമുള്ള തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ഇത്രയും ഫിറ്റ്നെസ് ഫ്രീക്ക് ആയിട്ടുള്ള ഒരു നടി തെന്നിന്ത്യയില്‍ വേറെയുണ്ടോ എന്നത് സംശയമാണ് എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...