
Malayalam
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡിസൈനര്‍ വസ്ത്രങ്ങളുടെ പ്രദര്‍ശന വിപണന മേളയുമായി സരിത ജയസൂര്യ വീണ്ടും
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡിസൈനര്‍ വസ്ത്രങ്ങളുടെ പ്രദര്‍ശന വിപണന മേളയുമായി സരിത ജയസൂര്യ വീണ്ടും

നിരവധി ആരാധകരുള്ള താരമാണ് ജയസൂര്യ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുളള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പേഴിതാ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഡിസൈനര്‍ വസ്ത്രങ്ങളുടെ പ്രദര്‍ശന വിപണന മേളയുമായി പ്രമുഖ ഡിസൈനറും ജയസൂര്യയുടെ ഭാര്യയുമായ സരിത ജയസൂര്യ വീണ്ടുമെത്തിയിരിക്കുകയാണ്.
കണ്ണൂര്‍ മലബാര്‍ റെസിഡന്യിലാണു പ്രദര്‍ശനം. അപൂര്‍വ ഓണം ഫെസ്റ്റിവല്‍ കലക്ഷനുകളാണ് മേളയുടെ ഹൈലൈറ്റ്. സരിത ജയസൂര്യയുടെ ഡിസൈനര്‍ സ്റ്റുഡിയോയില്‍ രൂപകല്പന ചെയ്ത കസവുസാരികളും ഡിസൈനര്‍ ബ്ലൗസുകളും ലഹംഗകളും പരുഷന്മാര്‍ക്കുള്ള കുര്ത്തകളുമടക്കമാണ് മേളയിലുള്ളത്.
സിഗ്നേച്ചര്‍ സാരികളില്‍ സെമി സില്‍ക്, ഓര്‍ഗന്‍സ, കോട്ട, അജ്റക്, ലിനന്‍ തുടങ്ങിയവയുമുണ്ട്. പലാസോ, കുര്‍ത്തികള്‍, സല്‍വാര്‍ മെറ്റീരിയലുകള്‍, ഹാന്‍ഡ് വര്‍ക്ക്ഡ് ബ്ലൗസ് എന്നിവയും വാങ്ങാം. ജയസൂര്യയും സരിതയും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്നാണ് മേളയുടെ ഉദ്ഘാടനം നടത്തിയത്.
സരിതയുടെ സഹോദരി ശരണ്യ മേനോന്റെ ആര്‍ട്ട്സി സോള്‍ ബ്രാന്‍ഡിലുള്ള ആഭരണങ്ങളും ആര്‍ട്ട് വര്‍ക്കുകളും പ്രദര്‍ശനത്തിലുണ്ട്. വിവിധ ഡിസൈനുകളിലുള്ള കമ്മലുകള്‍, മാലകള്‍, ഓര്‍ണമെന്റല്‍ ക്ലച്ചസ്, ബാഗുകള്‍, മോതിരങ്ങള്‍, റെസിനില്‍ നിര്‍മിച്ച ആഭരണങ്ങള്‍ എന്നിവയാണുള്ളത്. പ്രദര്‍ശനം നാളെ സമാപിക്കും.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...