
Malayalam
പൃഥ്വിരാജ് ചിത്രം കടുവയില്‍ മമ്മൂട്ടിയും…?; പുതിയ കണ്ടെത്തലുമായി സോഷ്യല്‍ മീഡിയ
പൃഥ്വിരാജ് ചിത്രം കടുവയില്‍ മമ്മൂട്ടിയും…?; പുതിയ കണ്ടെത്തലുമായി സോഷ്യല്‍ മീഡിയ

പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു കടുവ. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിയുണ്ടെന്നാണ് സിനിമാപ്രേമികളുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. ചിത്രത്തില്‍ മമ്മൂട്ടിയുണ്ടെന്നതിനുള്ള തെളിവുകളും ഇവര്‍ പങ്കുവെക്കുന്നു. കടുവാക്കുന്നേല്‍ കുര്യന് കോരത്ത് എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പേര്.
അങ്ങനെയാണേല്‍ കടുവക്കുന്നേല്‍ കോരത്ത് മാപ്പിളയാണ് മമ്മൂട്ടി. നായകന്റെ പിതാവായി ഛായാചിത്രത്തില്‍ കാണുന്നത് മമ്മൂട്ടിയെ തന്നെയാണ്. അതേസമയം വില്ലന്റെ അച്ഛന് കരിങ്കണ്ടത്തില്‍ ചാണ്ടിക്കുഞ്ഞായി ചിത്രത്തില്‍ കണ്ടത് നടന് എന്‍.എഫ്. വര്ഗീസിനെയുമാണ്. തിയേറ്റര്‍ നിറച്ച് 50 കോടി ക്ലബ്ബില്‍ ഇടം നേടിയ പൃഥ്വിരാജ് ചിത്രം ‘കടുവ’ ആമസോണ്‍ െ്രെപം വീഡിയോയില്‍ ഓഗസ്ററ് 4 മുതല്‍ സ്ട്രീമിങ് ആരംഭിച്ചത്.
ചിത്രത്തിന്റെ തിയറ്റര്‍ വിജയത്തില്‍ നന്ദി പറഞ്ഞ് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. തിയറ്ററുകളില്‍ വിജയമാക്കിയതിന് നന്ദി എന്നാണ് പൃഥ്വി കടുവയുടെ ട്രയിലറിനൊപ്പം കുറിച്ചത്.
പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കടുവ ആദ്യ ദിവസം മുതല്‍ മികച്ച പ്രതികരണം നേടിയിരുന്നു. ആദ്യ നാല് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ 25 കോടിയിലധികം കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ഷാജി കൈലാസിന്റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കാപ്പ’ ആണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...