‘നിങ്ങളുടെ യഥാര്‍ത്ഥ പ്രതികരണങ്ങള്‍ ദയവായി ഞങ്ങളെ അറിയിക്കുക, മറ്റുള്ളവരുടെ അനുഭവം നശിപ്പിക്കാന്‍ അനുവദിക്കരുത്’; ചിത്രം റിലീസായി മണിക്കൂറുകള്‍ക്കകം പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി സുരേഷ് ഗോപി

ജോഷി- സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രം ‘പാപ്പന്’ റിലീസിനെത്തി. ഇതിന് പിന്നാലെ പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. സിനിമ കണ്ടവര്‍ സ്പോയ്ലര് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
‘പാപ്പന്’ ഇപ്പോള്‍ നിങ്ങളുടേതാണ്. എല്ലാ അര്‍ത്ഥത്തിലും സിനിമയുടെ സ്പോയ്ലര് പങ്കിടുന്നത് തടയാന്‍ നിങ്ങള്‍ക്ക് ഒരു എളിയ മുന്നറിയിപ്പ്. നിങ്ങളുടെ യഥാര്‍ത്ഥ പ്രതികരണങ്ങള്‍ ദയവായി ഞങ്ങളെ അറിയിക്കുക. മറ്റുള്ളവരുടെ അനുഭവം നശിപ്പിക്കാന്‍ അനുവദിക്കരുത്’ സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സുരേഷ് ഗോപിയും ജോഷിയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചപ്പോള്‍, അത് പ്രതീക്ഷകളെ നിറവേറ്റുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മികച്ച ത്രില്ലര്‍ അനുഭവം തന്നെയാണ് സിനിമ സമ്മാനിക്കുന്നതെന്നും പ്രതികരണങ്ങളുണ്ട്.
ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
നൈല ഉഷ, കനിഹ, നീത പിള്ള, ഗോകുല്‍ സുരേഷ്, ജനാര്ദനന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...