മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയില്ലേ, അതുപോലെ തന്നെയാണ് ഇവിടുത്തെ കാര്യം, മലയാളത്തിൽ നിരവധി താരങ്ങൾ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു; തുറന്നടിച്ച് ഇനിയ !
Published on

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേയ്ക്ക് എത്തിയ ഇനിയ തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിദ്ധ്യമായി മാറിയ നടിയാണ് .തരാം ഒരു പരിപാടിക്കിടെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മലയാളത്തിൽ നിരവധി താരങ്ങൾ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു എന്നാണ് നടി പറയുന്നത്.
മലയാളിയായിരുന്നിട്ടും തമിഴ്നാട്ടിലായിരുന്നോ ഇനിയയ്ക്ക് കൂടുതൽ അംഗീകാരം ലഭിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ഇനിയ ഇക്കാര്യം പറഞ്ഞത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയില്ലേ. അതുപോലെ തന്നെയാണ് ഇവിടുത്തെ കാര്യം. മലയാളത്തിൽ നിരവധി താരങ്ങൾ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു.
തമിഴ്നാട്ടിലൊക്കെ പോയി പേരെടുത്ത് വരുമ്പോൾ, അയ്യോ ഇത് നമ്മുടെ കുട്ടിയല്ലേ, നമ്മുടെ ആളല്ലേ എന്നൊക്കെ പറഞ്ഞ് വിളിച്ചുവരുത്തും. കഴിവുണ്ടായിട്ടും കേരളത്തിൽ അംഗീകരിക്കപ്പെടാതെ അന്യഭാഷകളിൽ പോയി പേരെടുത്ത നിരവധി താരങ്ങളുണ്ടെന്നും ഇനിയ പറഞ്ഞു.
മലയാള സിനിമയിലൂടെയാണ് ഇനിയയുടെ തുടക്കമെങ്കിലും തമിഴ് സിനിമയിലാണ് ഇനിയ നായികയായി മാറിയത്. സൈറ, ത്രില്ല് തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ച ശേഷം തമിഴിലേക്ക് ചേക്കേറിയ ഇനിയ അവിടെ തിളങ്ങി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഇനിയ അഭിനയിച്ചിട്ടുണ്ട്.
ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയ ശങ്കർ – ഇഹ്സാൻ –...
തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നിവേദ തോമസും മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാനും...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...