എനിക്ക് പരിചയമുള്ള ഒരു സിനിമാക്കാരുടെ കോണ്ടാക്ട് വഴി കഥ പറയണമെന്ന് പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ എന്റെ അടുത്താണ് വരിക; സ്വന്തമായി മാനേജറെ നിയമിക്കാത്തത് കൊണ്ടുണ്ടാകുന്ന ഗുണത്തെയും ദോഷത്തെയും കുറിച്ച് പൃഥ്വിരാജ്

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങിയ കടുവ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് പൃഥ്വിരാജ്.
തനിക്ക് സ്വന്തമായി മാനേജറെ നിയമിക്കാത്തത് കൊണ്ടുണ്ടാകുന്ന ഗുണത്തെയും ദോഷത്തെയും കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ‘ഒരു മാനേജറോ, ഈ കഥ കേട്ടിട്ട് കൊള്ളാം ഈ കഥ സാര്‍ കേള്‍ക്കൂ എന്ന് പറയാന്‍ ഫില്‍റ്ററോ എനിക്ക് ഇല്ല. അതിനു ഗുണവും ദോഷവുമുണ്ട്. ഗുണമെന്ന് പറഞ്ഞാല്‍ എന്റെ അടുത്ത് നിങ്ങള്‍ക്ക് ഡയറക്ട് ആക്സസ് ഉണ്ടാകും.
എന്റെ ലൊക്കേഷനില്‍ വരികയോ എനിക്ക് മെസേജ് ചെയ്യുകയോ അല്ലെങ്കില്‍ എനിക്ക് പരിചയമുള്ള ഒരു സിനിമാക്കാരുടെ കോണ്ടാക്ട് വഴി കഥ പറയണമെന്ന് പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ എന്റെ അടുത്താണ് വരിക. അല്ലാതെ എന്റെ ഒരു മാനേജറോ അല്ലെങ്കില്‍ മറ്റൊരാളോ അല്ല കഥ കേള്‍ക്കുക. നടന് പറഞ്ഞു.
അതിന്റെ ദോഷം എന്ന് പറയുന്നത് എനിക്ക് കുറച്ച് കഥകളെ കേള്‍ക്കാന്‍ പറ്റൂ. ഒരു ദിവസം ഷൂട്ടിംഗ് നടക്കുമ്പോള്‍ ഷോട്ടുകള്‍ക്കിടയില്‍ കേള്‍ക്കാം എന്ന് വിചാരിച്ചാല്‍ പോലും ഒരു ദിവസം രണ്ട് കഥകള്‍ മാത്രമാണ് കേള്‍ക്കാന്‍ പറ്റുക.
എന്തുകൊണ്ട് കഥ കേള്‍ക്കാന്‍ ഒരു മൂന്നുപേരെ നിയമിച്ചുകൂടാ എന്ന്. അതില്‍ എന്റെ സംശയം അങ്ങനെ നിയമിച്ചാല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട കഥകളല്ലേ ഞാന്‍ കേള്‍ക്കുക. എന്റെ ഇഷ്ടത്തിനനുസരിച്ചല്ലല്ലോ ഞാന്‍ തീരുമാനങ്ങള്‍ എടുക്കുക. അതിനൊരു പ്രതിവിധിയില്ല എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...