നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ഈ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന െ്രെകംബ്രാഞ്ച് ഹര്‍ജി കഴിഞ്ഞ ദിവസം വിചാരണ കോടതി തള്ളിയിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നായിരുന്നു വിചാരണ കോടതി വ്യക്തമാക്കിയത്. പിന്നാലെ കടുത്ത വിമര്‍ശനവും കോടതി പ്രോസിക്യൂഷനെതിരെ ഉന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. ഇപ്പോഴിതാ ദിലീപ്-വിജയ് ബാബു വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന് മേജര്‍ രവി. സമൂഹത്തിനകത്ത് തെറ്റ് ചെയ്തു എന്ന് പലരും പലരെയും പറ്റി പറയും. എനിക്കെതിരെയും അതുണ്ടായിരുന്നു. അഗ്നിപഥുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളായിരുന്നു ഇവര്‍ ഉപയോഗിച്ചു. മോദിക്കെതിരെ മേജര്‍ രവി എന്നൊക്കെയായിരുന്നു പലതിലും വന്നത്.
കൈക്കൂലി വാങ്ങിച്ച് പട്ടാളത്തില്‍ ചേര്‍ത്തു മേജര്‍ രവി എന്നും ടൈറ്റില്‍ വന്നു. യഥാര്‍ത്ഥത്തില്‍ ആരാണ് അത് ചെയ്തതെന്നും എനിക്ക് മനസ്സിലായി. എന്റെ സ്ഥാപനത്തിലുണ്ടായിരുന്ന ഒരാളാണ് കൈക്കൂലി വാങ്ങി ജോലി വാങ്ങി കൊടുക്കാന്‍ തയ്യാറായത്. ഇവന് കരുനാഗപ്പള്ളിക്കാരനാണെന്നും മേജര്‍ രവി പറഞ്ഞു.
തന്റെ പേരില്‍ തട്ടിപ്പ് നടത്തിയവനെ എന്നോ സ്ഥാപനത്തില്‍ നിന്ന് പുറത്തായതാണ്. എന്നാല്‍ എന്റെ പേരും സ്ഥാപനവും ഉപയോഗിച്ച് അവന് വീണ്ടും തട്ടിപ്പ് തുടങ്ങി. പോലീസിനെ ഇക്കാര്യം അറിയിച്ചതാണ്. ഇത് ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞതാണ്. എന്നാല്‍ ആ തലക്കെട്ട് അവര്‍ ആ രീതിയിലാണ് ഇട്ടത്. അത് ഞാന്‍ തട്ടിപ്പ് നടത്തി എന്ന രീതിയിലാണെന്നും മേജര്‍ രവി പറഞ്ഞു. ഇത് തന്നെയാണ് വിജയ് ബാബുവിന്റെയും ദിലീപിന്റെയും കേസുകളിലുള്ളത്. ഈ രണ്ട് കേസുകള്‍ക്കും രണ്ട് വശങ്ങളുണ്ടെന്ന് മേജര്‍ പറയുന്നു.
ദിലീപ് കേസിന്റെ കാര്യം പറയാം. നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം തന്നെ ഞാന്‍ അവളെ പോയി കണ്ടിരുന്നു. ഞാന്‍ വളരെയധികം കെയര്‍ ചെയ്യുന്നൊരു കുട്ടിയാണ്. എനിക്ക് വിഷമം തോന്നി. പിറ്റേ ദിവസം രമ്യാ നമ്പീശന്റെ ഫ്ളാറ്റില്‍ പോയി, ഞാന്‍ പറഞ്ഞു. മോളേ എന്ത് വന്നാലും നിങ്ങളുടെ കൂടെ ഞാനുണ്ടാവുമെന്ന് പറഞ്ഞു. ഒന്നുമില്ലെങ്കിലും അതൊരു പെണ്‍കുട്ടിയാണ്. ഇത്തരത്തിലുള്ളൊരു സെന്റിമെന്റ്സ് എനിക്ക് അവിടെയുണ്ട്. എന്നാല്‍ പിന്നീട് ഈ കേസില്‍ ഞാന്‍ കേള്‍ക്കുന്നത് പല പല വേര്‍ഷനുകളാണ്. സത്യം മനസ്സിലാവുന്നില്ല.
സ്വപ്ന സുരേഷിന്റെയും സരിത നായരുടെയും വേര്‍ഷന്‍ പോലെയാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഇപ്പോള്‍ പത്രങ്ങള്‍ വായിക്കാറില്ല. മുഴുവന്‍ നെഗറ്റിവിറ്റിയാണ് അതില്‍. വളരെ മോശം നിലവാരത്തിലാണ് മീഡിയ ഉള്ളത്. പത്രങ്ങളുടെ ഫ്രണ്ട് പേജില്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ തന്നെ നെഗറ്റീവായിട്ടുള്ള കാര്യങ്ങളാണ്. കൊലപാതകങ്ങള്‍ പോലെയുള്ളവയാണ് ഉള്ളത്. രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒന്നും അതില്‍ ഇല്ല. നിങ്ങള്‍ വിജയ് ബാബു-ദിലീപ് വിഷയത്തില്‍ ഞാന്‍ അഭിപ്രായങ്ങള്‍ പറയാറില്ലെന്നും മേജര്‍ രവി പറഞ്ഞു.
ഇവരുടെ വിഷയത്തില്‍ വിധിയൊന്നും വന്നിട്ടില്ല. നമ്മള് ഇങ്ങനെ ഡിബേറ്റ് ചെയ്യുന്നു. ഉദ്യോഗസ്ഥനെ മാറ്റുന്നു, സര്‍ക്കാര്‍ കൂടെയുണ്ടെന്ന് പറയുന്നു, പിന്നീട് കൂടെയില്ലെന്നും പറയുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കണ്ഫ്യൂഷന് തോന്നുന്നു. എനിക്ക് ഇതിലും എത്രയോ നല്ല കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്. എന്തിനാണ് ഞാന്‍ ഇതിലൊക്കെ സംസാരിക്കാന്‍ നില്‍ക്കുന്നത്. സാധാരണക്കാരെ സഹായിക്കുന്നതിലാണ് ഞാന്‍ സന്തോഷം കണ്ടെത്തുന്നത്. കൊറോണ കാലത്ത് അടക്കം അതുണ്ടായിരുന്നുവെന്നും മേജര്‍ വ്യക്തമാക്കി.
ഈ കേസില്‍ നമ്മളാണോ വിധി പറയുന്നത്. അതിലൊന്നും നമ്മള് എന്ത് പറയാനാണ്. ഈ കോടതിയുടെ നിസ്സഹായാവസ്ഥ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവര്‍ക്ക് ദിലീപ് കേസിലാണെങ്കില്‍ തെളിവ് വേണം. ആളൂരുമായി താനൊരു അഭിമുഖം നടത്തിയിരുന്നു. അതില്‍ മലയാളി ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യം താന്‍ ചോദിച്ചിരുന്നു. നിങ്ങള്‍ ആ ചെയ്തത് ശരിയാണോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അല്ല എന്ന് നമ്മള് അയാളെ കൊണ്ട് പറയിപ്പിക്കണം. അതിനാണ് ചോദ്യം ചെയ്യുന്നത്. നമുക്ക് സ്വന്തം അവകാശങ്ങളെ പറ്റി അറിയില്ലെന്നും മേജര്‍ രവി പറഞ്ഞു.
എല്ലാവര്ക്കും സ്വന്തം അവകാശങ്ങള്‍ അറിയാം. ഒരു മന്ത്രി ഇലക്ഷന് കഴിഞ്ഞാല്‍ ജനങ്ങളെ മറക്കുന്നു. അതിനെ ചോദ്യം ചെയ്യണമെന്ന് നമുക്ക് തോന്നുന്നേയില്ല. ആ മന്ത്രി ജനങ്ങളെ കാണണമെങ്കില്‍ സമയം വെക്കുകയാണ്. ഇതൊന്നും നിങ്ങള്‍ കണക്കിലെടുക്കുന്നില്ല. ഒരു മന്ത്രിയെ ചോദ്യം ചെയ്യാനുള്ള അധികാരം നിങ്ങള്‍ക്കുണ്ടെന്ന് മനസ്സിലാക്കുന്നില്ല. എനിക്ക് ആരെയും പേടിക്കാനില്ല. അതുകൊണ്ടാണ് ഇതൊക്കെ തുറന്ന് പറയുന്നത്. എനിക്ക് ഇഷ്ടമുള്ള വ്യക്തികളെ ഞാന്‍ പിന്തുണയ്ക്കും. എത്ര പേരുടെ വീട്ടിലേക്ക് മന്ത്രിയായ ശേഷം അരി ഈ നേതാക്കന്മാര് എത്തിച്ചിട്ടുണ്ടെന്നും മേജര്‍ രവി ചോദിച്ചു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...