
Actor
തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് വീണ്ടും കൊവിഡ്
തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് വീണ്ടും കൊവിഡ്

തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് വീണ്ടും കൊവിഡ്. ഇത് രണ്ടാം തവണയാണ് നടന് കൊവിഡ് ബാധിക്കുന്നത്. താരത്തിന്റെ അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.ബാലകൃഷ്ണ ഇപ്പോൾ ഹോം ഐസൊലേഷനിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സഹകരിച്ചവർ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന് താരം അറിയിച്ചു.
കഴിഞ്ഞ ദിവസം ചില ശാരീരിക അസ്വസ്ഥതകൾ പ്രകടമായതിനെ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോൾ ആണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ ഗോപിചന്ദ് മലിനിനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബാലകൃഷ്ണ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ‘എൻബികെ 107’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്രുതി ഹാസൻ ആണ് നായിക. ദുനിയ വിജയ് ആണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് തമൻ സംഗീതം പകരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...