കോടതിയില്‍ നിന്ന് തീരുമാനം വരാന്‍ വൈകുന്നത് കൊണ്ട് കേസന്വേഷണം നീണ്ട് പോവുകയാണ്; അതിജീവിതയ്ക്ക് നീതി ലഭിക്കില്ലെന്ന് ജോർജ് ജോസഫ്!

നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് .നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി അന്വേഷണ സംഘത്തിന് മുന്നിൽ വളരെ കുറച്ച് സമയം മാത്രമാണ് ബാക്കിയുളളത്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനുളള തെളിവുകൾ ഈ സമയത്തിനുളളിൽ അന്വേഷണ സംഘത്തിന് സമാഹരിക്കാൻ സാധിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.
ഈ കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് റിട്ട. എസ്പി ജോർജ് ജോസഫ് പറയുന്നു. റിപ്പോർട്ടർ ടിവിയോടാണ് ജോർജ് ജോസഫിന്റെ പ്രതികരണം.ജോർജ് ജോസഫിന്റെ വാക്കുകൾ ഇങ്ങനെ ‘ കോടതിയില്‍ നിന്ന് തീരുമാനം വരാന്‍ വൈകുന്നത് കൊണ്ട് കേസന്വേഷണം നീണ്ട് പോവുകയാണ്. കാരണം അടുത്ത മാസം പതിനഞ്ചാം തിയ്യതിക്കകം അന്വേഷണം പൂര്‍ത്തിയാക്കണം എന്ന് കോടതിയുടെ നിര്‍ദേശം ഉളളതാണ്. തീരുമാനങ്ങള്‍ കോടതി നീട്ടിക്കൊണ്ട് പോയാല്‍ അത് അന്വേഷണത്തെ ബാധിക്കും. അങ്ങനെ ആണെങ്കില്‍ വീണ്ടും ഒരു മൂന്ന് മാസം കൂടി അന്വേഷണത്തിന് സമയം ചോദിക്കേണ്ടതായി വരും..”ഇപ്പോള്‍ തന്നെ ഈ കേസ് നീണ്ട് പോവുകയാണ്. കാരണം അന്വേഷണത്തിനകത്ത് കോടതി ഇടപെടുന്നു എന്നാണ് തന്റെ വ്യക്തപരമായ അഭിപ്രായം. കാരണം അത് പോലീസിന്റെ ജോലിയാണ്.
അന്വേഷണ ഉദ്യോഗസ്ഥന്റെ ജോലിയാണ്. അതിന് അനുമതി പോലും ആവശ്യമില്ല. തെളിവ് എന്താണ് എന്നതൊക്കെ അന്വേഷണ ഉദ്യോഗസ്ഥനാണ് കൊടുക്കേണ്ടത്. കോടതി അതില്‍ ഇടപെടുന്നത് ശരിയല്ല’.’അങ്ങനെ ഇടപെട്ടത് കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ പോയിരിക്കുന്നത്. എന്നിട്ടും ദിവസങ്ങളോളം നീണ്ട് പോകുന്നു. അതിജീവിതയ്ക്ക് നീതി ലഭിക്കില്ല എന്നാണ് തന്റെ അഭിപ്രായം. കാരണം ഇതില്‍ റിസള്‍ട്ടൊന്നും വരാന്‍ പോകുന്നില്ല. ഓരോ സമയത്തും ഹൈക്കോടതിക്ക് തീരുമാനമെടുക്കാന്‍ വേണ്ടി വരുന്ന സമയം കാരണം അന്വേഷണം നീണ്ട് പോവുകയാണ്. അന്വേഷണം നടത്താനുളള സൗകര്യം വേണം’.’മാറിയ സാഹചര്യത്തില്‍ വിചാരണ കോടതിമാറ്റാനുളള അപേക്ഷ ഹൈക്കോടതിയില്‍ കൊടുക്കാത്തത് എന്താണ്. നേരത്തെ കൊടുത്തപ്പോള്‍ കോടതി അംഗീകരിച്ചില്ല.
പക്ഷേ ഇപ്പോള്‍ സാഹചര്യം മാറി. ഇപ്പോള്‍ കൊടുക്കാമല്ലോ. കോടതിക്ക് ഒരു ഫോര്‍വേര്‍ഡ് നോട്ട് കൊടുത്തിട്ട് അത് തടഞ്ഞുവെച്ചു. വീണ്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ അപേക്ഷ കൊടുത്ത് ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധനയ്ക്കായി വീണ്ടും അയക്കാന്‍ കത്ത് കൊടുക്കണം’.കോടതിക്ക് അത് പരിശോധിക്കാന്‍ പറ്റില്ലെന്ന് പറയാനാകില്ല. കോടതി അല്ല ഈ കേസ് അന്വേഷിക്കുന്നത്. ഹൈക്കോടതി തീരുമാനം വൈകിക്കുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതാണ്. തീരുമാനങ്ങള്‍ പ്രത്യേകം എടുക്കണം. അന്വേഷണത്തില്‍ ഇടപെടാതെ തന്നെ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനുളള സൗകര്യം കോടതി ചെയ്ത് കൊടുക്കണം. പക്ഷേ ഇവിടെ അതൊന്നും നടക്കുന്നില്ല’.
അതിനകത്ത് രാഷ്ട്രീയമായ ചില പ്രശ്‌നങ്ങളുണ്ട്. വക്കീലന്മാരെ ചോദ്യം ചെയ്യാനുളള തടസ്സമുണ്ട്. അങ്ങനെ അന്വേഷണത്തിന് വിഘാതം നില്‍ക്കുന്ന, തെളിവുകള്‍ കണ്ടെടുക്കാന്‍ സാധിക്കാത്ത പരിതസ്ഥിതിയിലേക്ക് കേസ് പോയിക്കൊണ്ടിരിക്കുന്നു. ഈ കേസില്‍ അതുകൊണ്ട് തന്നെ അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്ന് തോന്നുന്നില്ല. കോടതിക്ക് സംശയം ഇതില്‍ പ്രതിക്ക് നോട്ടീസ് കൊടുക്കണോ എന്നതാണ്. പോലീസ് കണ്ടെത്തിയ പുതിയ തെളിവുകളുടെ കാര്യത്തില്‍ പ്രതിയുടെ ഭാഗം കേള്‍ക്കേണ്ട കാര്യമില്ല’.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...