പ്രമുഖ സിനിമ – സീരിയല്‍ നടൻ ഡി ഫിലിപ്പ് അന്തരിച്ചു!

പ്രമുഖ നാടക- സീരിയല്‍ നടനും ചലച്ചിത്ര നിര്‍മാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ വസിതിയിലായിരുന്നു അന്ത്യം. കോട്ടയം കുഞ്ഞച്ചന്, വെട്ടം, പഴശ്ശി രാജ, അര്‍ത്ഥം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രൊഫഷണല്‍ നാടക വേദിയിലെ മികവുറ്റ പ്രകടനങ്ങളിലൂടെയാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കാളിദാസ കലാകേന്ദ്രത്തിന്റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു. തിരുവല്ല സ്വദേശിയാണ്.
വിദേശത്തുള്ള മകൾ എത്തിയശേഷം സംസ്കാര ചടങ്ങുകളുടെ സമയം തീരുമാനിക്കും. കൊല്ലം കാളിദാസ കലാകേന്ദ്രം, കെപിഎസി നാടക സമിതികളിലെ മുഖ്യ നടനായിരുന്നു ഡി ഫിലിപ്പ്. 1981ല്‍ കോലങ്ങള്‍ എന്ന കെ ജി ജോര്‍ജ് ചിത്രം നിര്‍മിച്ചു. കഥാവശേഷന്, കോട്ടയം കുഞ്ഞച്ചന് മുതലായ ചിത്രങ്ങളിലും അദ്ദേഹം ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...