ഞാന്‍ ഒരു ഹിന്ദുവാണെന്ന് വളരെ ബോള്‍ഡായി പറയാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്; ഹിന്ദു ഐഡിയോളജി മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളാണ്; തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് പറയുന്നു !
Published on

രാജ്യത്തേറെ ചര്‍ച്ചയായ ആനുകാലിക, രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വേറിട്ടൊരു വീക്ഷണരീതിയില്‍ അവതരിപ്പിച്ച സിനിമയാണ് ‘ജന ഗണ മന’. ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തിയ ചിത്രം ജൂണ്‍ രണ്ടിനാണ് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ഇതിനോടകം തന്നെ പ്രേക്ഷക നിരൂപക പ്രശംസ ഒരുപോലെ നേടിയെടുക്കാന്‍ ജന ഗണ മനക്ക് കഴിഞ്ഞിട്ടുണ്ട് . ഇപ്പോഴിതാ താന്‍ ഹിന്ദു ഐഡിയോളജി മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളാണെന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്.ആര്.ആര്.ആര്, സാമ്രാട്ട് പൃഥ്വിരാജ്, കശ്മീര്‍ ഫയല്‍സ് എന്നിവയിലൂടെയുള്ള ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ഷാരിസിന്റെ മറുപടി.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞത്. സ്വതന്ത്ര സിനിമാ നിര്‍മാണം ഇന്ത്യയില്‍ സാധ്യമാണെന്ന് പറഞ്ഞ ഷാരിസ് അതിനുള്ള ഏറ്റവും വലിയ ഉത്തരമാണ് ജനഗണമനയെന്നും പ്രതികരിച്ചു.ആര്.ആര്.ആര് സിനിമയിലെ പ്രശ്നം മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്.ആര്.ആര് എന്റര്‍ടെയിനറല്ലേ. രാമന്റെ ഐഡന്റിറ്റി എന്നത് ഓരോ ഇന്ത്യക്കാരന്റെയും ഐഡന്റിറ്റിയല്ലേ. ഞാന്‍ ആ ഐഡന്റിറ്റിയെ endorse ചെയ്യുന്ന ഒരാളാണ്. ഞാന്‍ ഒരു ഹിന്ദുവാണെന്ന് വളരെ ബോള്‍ഡായി പറയാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്.
മതം എന്ന രീതിയിലല്ല. ഹിന്ദു ഐഡിയോളജി മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍. അതൊക്കെ കാണുമ്പോള്‍ ശരിക്കും എനിക്ക് സന്തോഷമുള്ള ഒരു കാര്യമാണ്. രാം ചരണിന്റെ കഥാപാത്രത്തിന് ശ്രീരാമന്റെ റഫറന്‍സ് നല്‍കിയത് എനിക്ക് ഭയങ്കര മനോഹരമായി തോന്നി. ഭയങ്കര രസമായിട്ടും അപ്പീലിങ്ങുമായി തോന്നി. ആര്.ആര്.ആര് സിനിമയില്‍ കണ്ടപ്പോള്‍ അത് ഭയങ്കരമായി ഇഷ്ടമായി’-ഷാരിസ് പറഞ്ഞു.
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...