ക്രഷ് തോന്നിയിട്ടുള്ള നടന് അദ്ദേഹമാണ് ; താൻ വിചാരിച്ചതുപോലെ ഹിറ്റായ സിനിമ അതാണ് ; തുറന്ന് പറഞ്ഞ് രചനനാരായണന്‍കുട്ടി!
Published on

മിനിസ്ക്രീനിൽ നിന്ന് സിനിമയിൽ എത്തിയ താരമാണ് രചന നാരായണന്‍കുട്ടി.കൂടാതെ ഒരു നർത്തകി കൂടിയാണ് താരം . ഇപ്പോഴിതാ താൻ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുകയും അതുപോലെ ഹിറ്റായി മാറുകയും ചെയ്ത സിനിമയാണ് ആറാട്ട് എന്ന് നടി രചന നാരായണന്‍കുട്ടി.
ഓൺലൈൻ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു ബി. ഉണ്ണികൃഷ്ണന് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ആറാട്ടിനെക്കുറിച്ച് രചന സംസാരിച്ചത്.
ഹിറ്റാകും എന്ന് പ്രതീക്ഷിച്ച് ഫ്ളോപ്പായ സിനിമ ഏതാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
”പൊതുവെ വലിയ പ്രതീക്ഷകള്‍ വെക്കാറില്ല. ഹിറ്റാകും എന്നുകരുതി ഹിറ്റായ സിനിമയുണ്ട്. അതാണ് ആറാട്ട്.പാളിപ്പോയ സിനിമ അങ്ങനെയൊന്നുമില്ല. ഏത് മൂവി ചെയ്യുമ്പോഴും നമ്മുടെ ഒരു കുഞ്ഞിനെ പോലെയാണ് എല്ലാവരും അതിനെ കൈകാര്യം ചെയ്യുക. ഒരു കുട്ടി നന്നാവുക, നാശമാവുക എന്നതൊക്കെ നമ്മുടെ മനസിലാണ്, ആളുകള്‍ അത് എങ്ങനെ എടുക്കുന്നു എന്നതില്ല.എന്നെ സംബന്ധിച്ച് ഞാന്‍ ചെയ്ത എല്ലാ സിനിമയും എനിക്ക് പുതിയ എക്സ്പീരിയന്‍സാണ്,” രചന പറഞ്ഞു.
ക്രഷ് തോന്നിയിട്ടുള്ള നടന് ആരാണെന്ന ചോദ്യത്തിന്, ”ലാലേട്ടന് തന്നെയാണ്. കുട്ടിക്കാലം മുതലേ ഉള്ളതാണ്,” എന്നായിരുന്നു രചന മറുപടി പറഞ്ഞത്. ഏറ്റവും കൂടുതല്‍ ലൈഫ് എക്സ്പീരിയന് കിട്ടിയ മൂവി സെറ്റ് ഏതാണെന്ന ചോദ്യത്തിനുള്ള മറുപടിയിലും ആറാട്ടിനെക്കുറിച്ച് രചന പറയുന്നുണ്ട്”ഐന്‍ എന്ന ഒരു സിനിമ ഞാന്‍ ചെയ്തിരുന്നു, സിദ്ധാര്‍ത്ഥ് ശിവയുടെ. അതില്‍ ഒരുപാട് അനുഭവങ്ങള്‍ ലഭിച്ചിരുന്നു.
പിന്നെ കൂടുതല്‍ എനിക്ക് കണക്ട് ചെയ്യാന്‍ പറ്റിയത് ഈയിടെ ആറാട്ട് ചെയ്തപ്പോഴാണ്. കാരണം അതില്‍ ഞാന്‍ ഒരുപാട് ഡാന്‍സ് സീക്വന്‍സുകള്‍ ചെയ്തിട്ടുണ്ടായിരുന്നു.അതുകൊണ്ട് അത് വളരെയധികം അറ്റാച്ഡ് ആയും ലൈഫുമായി കണക്ടഡ് ആയി തോന്നി,” താരം പറഞ്ഞു. ആറാട്ടില്‍ രുഗ്മിണി എന്ന കഥാപാത്രമായിട്ടായിരുന്നു രചന എത്തിയത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...