വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി; വിമാന ടിക്കറ്റ് റദ്ദാക്കിയതായി പൊലീസ് !

പുതു മുഖ നടിയെ ബലാത്സംഗ ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി. വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ തിരിച്ചെത്തിയിട്ട് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി നിലപാടെടുത്തിരുന്നു. തുടർന്ന് ദുബായിൽ നിന്നും കൊച്ചിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകൾ വിജയ് ബാബുവിന്റെ അഭിഭാഷകർ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇന്നത്തെ ദുബായ് – കൊച്ചി വിമാനത്തിന്റെ ടിക്കറ്റാണ് ഹാജരാക്കിയത്.
എന്നാൽ, ഹൈക്കോടതിയിൽ സമർപ്പിച്ച വിമാന ടിക്കറ്റ് വിജയ് ബാബു റദ്ദാക്കിയതായാണ് പൊലീസ് പറയുന്നത്. ഇന്നു രാവിലെ 9ന് ദുബായിൽ നിന്നു കൊച്ചിയിലേക്കെത്തുന്ന എമിറേറ്റ്സ് വിമാനത്തിന്റെ ടിക്കറ്റായിരുന്നു ഹാജരാക്കിയത്. പക്ഷേ, ഇന്നത്തെ ഇമിഗ്രേഷൻ ലിസ്റ്റിൽ വിജയ് ബാബുവിന്റെ പേരു കണ്ടെത്താനായില്ല.
എന്നാൽ കേരളത്തിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യുമെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതോടെയാണ് റിക്കറ്റ് റദ്ദാക്കിയതെന്നാണ് വിവരം. ഇതിനിടിയിലാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റിയത്. ജാമ്യേപക്ഷ ഇന്നു തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരിഗണനയ്ക്ക് വരുന്ന കേസുകളിൽ ഒന്നു മാത്രമാണിതെന്ന് അറിയിക്കുകയായിരുന്നു.
പോലീസ് കേസെടുക്കുന്നതിന് മുൻപായി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും ജോർജിയയിലേക്ക് പോയിരുന്നു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി ധാരണയിൽ എത്താത്ത രാജ്യമാണ് ജോർജിയ. ഇതിനാലാണ് വിജയ് ബാബു ഇവിടേക്ക് കടന്നത്. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകാതിരുന്നതോടെ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കൊച്ചി സിറ്റി പോലീസ് നീക്കം തുടങ്ങിയിരുന്നു.
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...