ദിലീപിനെ പോലുള്ള ഗുരുക്കന്മാര്‍ക്ക് ദക്ഷിണ വച്ചുകൊണ്ടാണ് വിജയ് ബാബു കഴിഞ്ഞ ദിവസം വീഡിയോ പുറത്തിറക്കിയത്…. അക്കാര്യത്തില്‍ ഒരു സംശയവുമില്ല, സിനിമ മേഖലയില്‍ നിന്ന് രണ്ട് പരാതികള്‍ മാത്രമാണ് പുറത്തുവന്നത്, ഇനിയും പുറത്ത് വരാനുണ്ട്; തുറന്നടിച്ച് സംവിധായിക

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ചാണ് നടൻ വിജയ് ബാബുവിനെതിരെ യുവനടി പരാതി നൽകിയത് . ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിന് പിന്നാലെ എറണാകുളം സൗത്ത് പോലീസ് നടനെതിരെ കേസെടുത്തു
കേസിന്റെ പശ്ചാത്തലത്തില്‍ വിജയ് ബാബുവിനെതിരെ വലിയ പ്രതിഷേധങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്നത്. ഡബ്ല്യു സി സി മാത്രമാണ് ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ താരങ്ങളുടെ സംഘടനയായ അമ്മ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു.
ഇപ്പോഴിതാ അമ്മ സംഘടനയുടെ നിലപാടിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക കുഞ്ഞില മാസ്സിലാമണി. മീഡിയവണ്‍ ചര്‍ച്ചയിലായിരുന്നു സംവിധായികയുടെ പ്രതികരണം.
അമ്മ സംഘടനയുടെ പെരുമാറ്റത്തില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ലെന്ന് സംവിധായിക കുഞ്ഞില മാസ്സിലാമണി പറഞ്ഞു. ദിലീപ് കേസില്‍ അവര്‍ എങ്ങനെയാണ് പ്രതികരിച്ചതെന്നും എന്തൊക്കെയാണ് അവരുടെ നിലപാടെന്നും നമ്മള്‍ കണ്ടതാണ്. അതുകൊണ്ടാണ് നടി അമ്മ സംഘടനയില്‍ പോയി പരാതി കൊടുക്കാത്തത്. സിനിമയുടെ ഉള്ളില്‍ നിന്ന് തന്നെ പരാതി നല്‍കി അവിടെ നീതിക്ക് വേണ്ടി പോകാന്‍ അതിജീവിതയ്ക്ക് തോന്നിയിട്ടില്ലല്ലോ. അമ്മ സംഘടനയുടെ പ്രസ്താവന പോലും ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് സംവിധായിക കുഞ്ഞില മാസ്സിലാമണി പറയുന്നു.
സിനിമ മേഖലയിലെ ആദ്യത്തെ കേസ് എന്ന് പറയുമ്പോള്‍, ആദ്യത്തെ കേസ്, എന്തൊക്കെ രീതിയിലാണ്. അതിനകത്തെ കുറ്റാരോപിതനായ ദിലീപിനെ എത്രയൊക്കെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്തൊക്കെ രീതിയിലാണ് ആ നടി ആക്രമിക്കപ്പെട്ടതെന്നുമുള്ള സംഭവം കേരളത്തിന് മുന്നിലുണ്ട്.
അതുനല്‍കിയ ധൈര്യത്തിന് പുറത്താണ് വിജയ് ബാബു എന്ന മനുഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്തതും. അത് കൃത്യമായിട്ടുള്ള ഒരു ഭീഷണിയാണ്. ആ നടിക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നവര്‍ക്ക് കൂടിയുള്ള ഭീഷണി കൂടിയാണിതെന്ന് കുഞ്ഞില മാസ്സിലാമണി പറയുന്നു.
ദിലീപിനെ പോലുള്ള ഗുരുക്കന്മാര്‍ക്ക് ദക്ഷിണ വച്ചുകൊണ്ടാണ് വിജയ് ബാബു കഴിഞ്ഞ ദിവസം വീഡിയോ പുറത്തിറക്കിയത്. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് കുഞ്ഞില മാസ്സിലാമണി പറയുന്നു. ഇത്രയും കാലമായിട്ടും സിനിമ മേഖലയില്‍ നിന്ന് രണ്ട് പരാതികള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരുപാട് പരാതികള്‍ ഇനിയും പുറത്തുവരാനുണ്ടെന്ന് സംവിധായിക പറയുന്നു.