ദിലീപിനെ വരിഞ്ഞ് മുറുക്കും, മൊഴി നല്കാൻ അയാൾ നാളെ പറന്നിറങ്ങും! ഒപ്പം നടുക്കുന്ന തെളിവുകൾ!? പറഞ്ഞ മൊഴിയിൽ തന്നെ വീണ്ടും ഉറച്ച് നിൽക്കുമോ? അതോ മൊഴി മാറ്റിപ്പറയുമോ…. എന്തും സംഭവിക്കാം,നിർണ്ണായക നിമിഷങ്ങളിലേക്ക്
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് നീണ്ടുപോയേക്കുമെന്നാണ് സൂചന. ഏത് ദിവസവും ഹാജരാകാമെന്ന് ദിലീപിന്റെ സഹോദരന് അനൂപും ഭാര്യ സഹോദരന് സുരാജും അറിയിച്ചിട്ടുണ്ട് . ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് ആലുവ പോലീസ് ക്ലബിൽ ഹാജരാകാൻ സായ് ശങ്കറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. വധ ഗൂഡാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. നേരത്തെ നോട്ടീസ് നൽകിയിട്ടും ഇയാൾ ഹാജരായിരുന്നില്ല. കോടതി സായി ശങ്കറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു
ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുള്ള ചാറ്റുകളും രേഖകളും നീക്കം ചെയ്തെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയെ അടിസ്ഥാനമാക്കി കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് സായ് ശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
ദിലീപിന്റെ ഫോൺ വിവരങ്ങൾ നശിപ്പിക്കാൻ എത്ര തുക പ്രതിഫലം കിട്ടിയെന്ന് കണ്ടെത്താന്‍ സായ് ശങ്കറിന്റെ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചിരുന്നു. കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളില്‍ കഴിഞ്ഞ സായ് ശങ്കറിന്റെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. 12,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് കഴിഞ്ഞത്. ഭക്ഷണത്തിനും വന്‍തുക ചിലവഴിച്ചതായി കണ്ടെത്തിയിരുന്നു.
ആദ്യം അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാവാനില്ലെന്ന് സായ് ശങ്കര്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ രോഗവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയതുമില്ല. പിന്നീട് ഒളിവിൽ പോയതായി പൊലീസ് സ്ഥിരീകരിച്ചു. ഇതിനു ശേഷമാണ് പൊലീസിൽ സായ് ശങ്കർ കീഴടങ്ങിയതും രഹസ്യ മൊഴി രേഖപ്പെടുത്തിയതും. സായ് ശങ്കറിന്റെ ഭാര്യയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
വധഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ച തെളിവുകളെ പറ്റി റിപ്പോര്‍ട്ടര്‍ ടിവിയോട് സായ് ശങ്കര്‍ പറഞ്ഞിരുന്നു.
പറഞ്ഞത് ഇപ്രകാരമായിരുന്നു….
‘ഡിലീറ്റ് ചെയ്തവയില് കോടതി രേഖകളുണ്ടായിരുന്നു. കോടതി സ്റ്റാമ്പുള്ളതും ഇല്ലാത്തതുമായ രേഖകള്‍. ജഡ്ജി കോടതിയിലെഴുതുന്ന പുസ്തകത്തിലെ കൈയ്യെഴുത്തുകളും മായ്ച്ചു. എല്ലാം കളര്‍ ചിത്രങ്ങളായിരുന്നുജഡ്ജി എഴുതിയ ഒറിജിനല്‍ പേജുകളുടെ പകര്‍പ്പുകളായിരുന്നു അവ. രേഖകള്‍ ദിലീപിന്റെ ഫോണ്‍ ഗാലറിയില്‍ ഉണ്ടായിരുന്നു. വാട്സാപ്പില്‍ വന്നത് ഗാലറിയില്‍ സേവ് ആയി. നീക്കം ചെയ്തവയില് കൂടുതലും രേഖകളായിരുന്നു. വ്യക്തിഗത ചിത്രങ്ങളും ചാറ്റുകളും ഉണ്ടായിരുന്നു. ഓഡിയോ ചാറ്റുകളും മായ്ച്ചു. എല്ലാ ഓഡിയോ ചാറ്റുകളും ഞാന്‍ കേട്ടു. ഹയാത്തില്‍ റൂമെടുത്തത് ദിലീപിന്റെ അഭിഭാഷകന് ഫിലിപ്പ് പറഞ്ഞിട്ട് രണ്ട് ദിവസം റൂമിലിരുന്നാണ് ഡേറ്റ മായ്ച്ചത്. അവലംബിച്ചത് ഷ്രെഡ്ഡിങ്ങ് രീതിയല്ല. കാണരുതെന്ന് ആഗ്രഹിക്കുന്ന ഡേറ്റയ്ക്ക് മുകളില്‍ ജങ്ക് ഡേറ്റ ഇട്ട് മറച്ചു. യഥാര്‍ത്ഥ ഉള്ളടക്കം മായ്ച്ച ശേഷം ആ സ്ഥലത്ത് അനാവശ്യ വിവരങ്ങള്‍ പകരം സ്ഥാപിക്കും. ഫോറന്‍സിക്കിന് എന്ത് കിട്ടണമെന്ന് നമുക്ക് തീരുമാനിക്കാവുന്ന രീതിയില്‍ ചെയ്തു.
ഐ ഫോണ്‍ 12 പ്രോ, 13 എന്നീ ഫോണുകളിലായിരുന്നു രേഖകള്‍. ഐ ക്ലൗഡ് ഒന്ന് തന്നെയായിരുന്നു. ടൈം സ്റ്റാമ്പ് മായ്ക്കാന്‍ കഴിഞ്ഞില്ല. ഐ ഫോണ്‍ 13 കണക്ട് ആയില്ല. സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ട് ഫോണിലും ഒരേ വിവരങ്ങളായിരുന്നു. അഡ്വ.ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ ദിലീപാണ് ഡേറ്റ മായ്ക്കാന്‍ ആവശ്യപ്പെട്ടത്. ദിലിപും ഞാനും അഞ്ച് മണിക്കൂര്‍ ഒരുമിച്ചുണ്ടായിരുന്നു ജനുവരി 29ന് ഉച്ച കഴിഞ്ഞ് മുതല്‍ ആറര വരെ കൂടിക്കാഴ്ച്ച നടത്തി. ഫോറന്‍സിക് പരിശോധനയില്‍ രേഖകള്‍ കിട്ടരുതെന്നായിരുന്നു ദിലീപിന്റേയും അഭിഭാഷകരുടേയും ആവശ്യംഫിലിപ്പ് ടി വര്‍ഗീസിന്റെ ഓഫീസില്‍ വെച്ചാണ് ദിലീപിനെ കണ്ടത്. എന്തൊക്കെ കിട്ടരുതെന്ന് അവര്‍ പറഞ്ഞുതന്നു. എന്തെങ്കിലും ചില ഡേറ്റകള്‍ ഫോറന്‍സിക്കിന് കിട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടുആ 12 ചാറ്റുകള്‍ കൊണ്ട് ഗുണമുണ്ടാകില്ല. ആ ചാറ്റുകള്‍ വെറും ഡമ്മി. മറ്റ് ചാറ്റുകള്‍ മറയ്ക്കാനാണ് അവ ശ്രമിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്ന് മായ്ച്ചതെല്ലാം വീണ്ടെടുക്കാന്‍ എനിക്ക് കഴിയുംദിലിപീന്റെ ഫോണില്‍ എന്തൊക്കെയുണ്ടായിരുന്നോ അതെല്ലാം റിക്കവര്‍ ചെയ്യാനാകും. ജനുവരി 30 ഞായറാഴ്ച്ച വൈകിട്ട് ആറ് മണിയോടെ മായ്ക്കല്‍ പൂര്‍ത്തിയായി. മായ്ച്ചത് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍. സൂക്ഷ്മമായാണ് അവര്‍ കളയേണ്ടത് ഏതൊക്കെയെന്ന് ചൂണ്ടിക്കാട്ടിയത്. നാലര മണിക്കൂര്‍ അതിന് വേണ്ടി ചെലവിട്ടുഐ ഫോണ്‍ ഒരു തവണ ലോഗിന്‍ ചെയ്ത വൈ ഫൈയിലേക്ക് രണ്ടാമത്തെ തവണ തനിയെ കണക്ടാകും. രാമന് പിള്ള അസോസിയേറ്റ്സിന്റെ വൈ ഫൈയുമായി എന്റെ സിസ്റ്റം കണക്ടായി. എന്റെ കംപ്യൂട്ടര്‍ എത്രത്തോളം ഉപയോഗിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മനസിലായി. 300400 ഡേറ്റകള്‍ നീക്കം ചെയ്തു. ഇവ രണ്ടിലേയും രേഖകള്‍ ദിലീപ് ഹാജരാക്കാത്ത ഫോണുകളിലുണ്ടായിരുന്നു അഞ്ച് ഡിവൈസുകളില്‍ മാറ്റം വരുത്തിയത് ഒന്നില്‍ മാത്രം. അഞ്ചെണ്ണത്തിലേയും വിവരങ്ങള്‍ അവര്‍ ഡിലീറ്റ് ചെയ്യേണ്ടതായിരുന്നു. ഐ ഫോണ്‍ 13 കണക്ട് ആകാതിരുന്നത് നിര്ണായകമായിഅതിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നു. ദൈവം കൊണ്ടുവന്ന ടെക്നിക്കല്‍ തകരാര്‍ ആയിരിക്കാം. വധഗൂഢാലോചനക്കേസുമായ ബന്ധപ്പെട്ട വലിയ തെളിവുകള്‍ ഫോണില്‍ കണ്ടതായി അറിയില്ല.’
ഏതായാലും സായ് ശങ്കർ എന്തു പറയുമെന്ന് കണ്ടറിയണം….പറഞ്ഞ മൊഴിയിൽ തന്നെ വീണ്ടും ഉറച്ച് നിൽക്കുമോ? അതോ മൊഴി മാറ്റിപ്പറയുമോ… ദിലീപിനെ പൂട്ടാനുള്ള മൊഴി സായ് നൽകുമോ എന്ന് കണ്ടറിയണം
