
Malayalam
പള്‍സര്‍ സുനിയെ ജാമ്യത്തിലിറക്കി കൊല്ലാനായിരുന്നു പ്ലാന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പള്‍സര്‍ സുനിയെ ജാമ്യത്തിലിറക്കി കൊല്ലാനായിരുന്നു പ്ലാന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓരോ ദിവസവും നിര്‍ണായക ഘട്ടങ്ങളലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. കേസ് ഏകദേശം അവസാനിക്കാറായി എന്ന ഘട്ടമെത്തിയപ്പോഴാണ് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ രംഗത്തെത്തുന്നത്. ഇതോടെ കേസിന്റെ ഗതി തന്നെ മാറുകയായിരുന്നു. ഇപ്പോള്‍ നടന് ദിലീപ് ഈ കേസിലെ എട്ടാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് ചില വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയുടെ അമ്മ രംഗത്തെത്തിയതോടെ അതും വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ സുനിയുടെ ജീവന് തന്നെ ഭീഷണി ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ചാനല്‍ ചര്‍ച്ചയിലടക്കം പലരും ഇതേ കുറിച്ച് പറയുകയും ചെയ്തിരുന്നു. പള്‍സര്‍ സുനിയുടെ മാത്രം തലയില്‍ ഈ കേസ് വെച്ചു കൊടുത്തതാണെന്നും അത് മനസിലാക്കിയ സുനി ബുദ്ധി പൂര്‍വ്വം അമ്മയുടെ കൈവശം ദിലീപിന് കൊടുക്കാനുള്ള കത്ത് നല്‍കുകയുമായിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് പുറത്ത് വന്നാല്‍ താന്‍ കൊല്ലപ്പെടുമെന്ന് പോലും പള്‍സുനി ഭയപ്പെടുന്നുണ്ട്. ദിലീപിന് പണവും സ്വാധീനവും ഉണ്ട്. കേസില്‍ ദിലീപിനെതിരെ ഒന്നും പറയാതിരിക്കാനായി സുനിയെ കൊലപ്പെടുത്താന്‍ തന്നെയാകാം ദിലീപിന്റെ പ്ലാന്‍ എന്നാണ് പള്‍സര്‍ സുനിയുടെ കണക്ക് കൂട്ടല്‍.
മാത്രമല്ല കേസിമായി ബന്ധപ്പെട്ട് ദിലീപിനും അമ്മ സംഘടനയിലെ ചില ഉന്നതര്‍ക്കും ഉള്ള രഹസ്യബന്ധങ്ങളും അറിയാവുന്ന ആളുകൂടിയാണ് പള്‍സര്‍ സുനി. അപ്പോള്‍ പിന്നെ ഇതെല്ലാം പുറത്ത് വരാതിരിക്കേണ്ടത് ദിലീപിന്റെ മാത്രം ആവശ്യവുമല്ല. മറ്റ് പ്രമുഖര്‍ ആരെങ്കിലും ഇടപെടുകയും ചെയ്തേക്കാം. ദിലീപിന് അയച്ച കത്തും പുറത്തെത്തിയിരുന്നു. ഇതെല്ലാമാണ് പള്‍സര്‍ സുനിയെ കൂടുതല്‍ ഭയ ചികിതനാക്കിയിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ പള്‍സര്‍ സുനിയെ ജാമ്യത്തിലിറക്കി കൊല്ലുവാനായിരുന്നു ദിലീപിന്റെയും കൂട്ടരുടെയും പ്ലാന്‍ എന്നാണ് പുറത്ത് വന്നിരിക്കുന്ന നിര്‍ണായക വിവരങ്ങള്‍. ഇത് സംബന്ധിച്ച് ചില ഏണ്ലൈന് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. സുനി പുറത്തിറങ്ങട്ടെ അവനെ കാണിച്ചുകൊടുക്കാം എന്നുള്ള രീതിയിലാണ് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറഞ്ഞതെന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴിയാണ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. 2007 മുതല്‍ 202 വരെ ദിലീപിന്റെ വീട്ടിലെ കാവല്‍ ജോലിക്കാരനായിരുന്നു ദാസന്. നടി ആക്രമക്കിപ്പെട്ട കേസിലും വധഗൂഢാലോചന കേസിലും ദാസനില്‍ നിന്ന് അന്വേഷണ സംഘം നേരത്തേ മൊഴി രേഖപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ജയിലില്‍ നിന്നും ഇറക്കിയ ശേഷം കൊലപ്പെടുത്താന്‍ ദിലീപും കൂട്ടരും പദ്ധതിയിട്ടിരുന്നുവെന്നാണ് ദാസന്റെ മൊഴി.
നേരത്തേ സംവിധായകന് ബാലചന്ദ്രകുമാര്‍ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ബാലചന്ദ്രകുമാര്‍ പറഞ്ഞ മൊഴി ദാസന് സ്ഥിരീകരിച്ചു. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവായ ടി എന്‍ സുരാജ് ആണ് ഇക്കാര്യം ആരോടോ ഫോണില്‍ സംസാരിച്ചത് എന്നാണ് ദാസന് മൊഴി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് സംവിധായകന് ബാലചന്ദ്ര കുമാര്‍ നല്കിയ പരാതിയിലും ഈ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് മനസിലാക്കിയ ദിലീപിന്റെ സഹോദരന് അനൂപ് തന്നെ ഒരു അഭിഭാഷകന്റെ ഓഫീസില്‍ കൂട്ടിക്കൊണ്ട് പോയി ക്രൈംബ്രാഞ്ചിന് എന്ത് മൊഴികൊടുക്കണം എന്ന കാര്യം പഠിപ്പിച്ചുവെന്നും ദാസന് മൊഴി നല്‍കിയതായി മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലചന്ദ്രകുമാറിന്റെ വെളുപ്പെടത്തല് കേട്ടപ്പോള്‍ പലതും ശരിയാണെന്ന് തോന്നി. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് അവര്‍ എന്ന് അറിയാം അതിനാല്‍ ബാലചന്ദ്രകുമാറിനോട് സൂക്ഷിക്കണം എന്ന് പറഞ്ഞ് വിളിച്ചിരുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...