
Actor
ധനുഷിനെയും ഐശ്വര്യയെയും ഒന്നിപ്പിക്കാന്‍ രജനീകാന്ത്; റിപ്പോർട്ടുകൾ ഇങ്ങനെ
ധനുഷിനെയും ഐശ്വര്യയെയും ഒന്നിപ്പിക്കാന്‍ രജനീകാന്ത്; റിപ്പോർട്ടുകൾ ഇങ്ങനെ

ധനുഷിന്റെയും ഐശ്വര്യയുടേയും വിവാഹ മോചന വാര്‍ത്ത പുറത്ത് വന്നതിന്റെ ഞെട്ടലിലാണ് മലയാളികൾ. സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് തങ്ങള്‍ വേര്‍പിരിയുന്നതിനെ കുറിച്ച് ഇരുവരും അറിയിച്ചത്
ഇപ്പോഴിതാ ഇരുവരെയും ഒന്നിപ്പിക്കാന്‍ ഐശ്വര്യയുടെ പിതാവ് രജനികാന്ത് ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ഐശ്വര്യയും ധനുഷും വേര്‍പിരിയുന്നതില്‍ രജനികാന്ത് അസംതൃപ്തനാണ്. ഇരുവര്‍ക്കും ഇടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രജനികാന്ത് ശ്രമിക്കുന്നതായും അടുത്ത വൃത്തങ്ങള്‍ പറയുന്നു
.ജനുവരി 17നാണ് ഭാര്യാഭര്ത്താക്കന്മാര് എന്ന നിലയില്‍ പിരിയുകയാണെന്ന് ഐശ്വര്യയും ധനുഷും അറിയിച്ചത്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത നല്‍കണമെന്നും ഇരുവരും കുറിച്ചിരുന്നു.
ധനുഷും ഐശ്വര്യയും പങ്കുവെച്ച പ്രസ്താവന:
സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചു നില്ക്കല്, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസ്സിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തു പോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്.
പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.
2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന് സെല്വരാഘവന് സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. പിന്നണി ഗായിക കൂടിയായ ഐശ്വര്യ, ധനുഷും ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...