നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ പല ആരോപണങ്ങളുമാണ് ഉയർന്ന് വരുന്നത്. കേസിലെ എട്ടാം പ്രതിയായ നടന് ദിലീപിന് എതിരെ സംവിധായകന് ബാലചന്ദ്ര കുമാര്‍ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ചത് . കേസില്‍ ദിലീപിനെതിരായ കുരുക്കുകള്‍ ഒരോന്നായി മുറുക്കിക്കൊണ്ടിരിക്കുകയാണ് പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റർ ചെയ്ത പുതിയ കേസുമായി ബന്ധപ്പെട്ട് നടന്റെ വീട്ടിൽ പോലീസ് റെയിഡ് നടത്തിയിരുന്നു.
വീട്ടിലും നിര്‍മാണക്കമ്പനിയിലും മണിക്കൂറുകള്‍ നീണ്ട പൊലീസ് പരിശോധനകള്‍ക്ക് തൊട്ടുപിന്നാലെ നടന് ദിലീപ് എത്തിയത് കൊച്ചിയിലെ ബ്യൂട്ടി സലൂണിലായിരുന്നു . വീട്ടിലെ പരിശോധനയിലും ഭീഷണിക്കേസിലും പ്രതികരണം തേടിയെങ്കിലും ദിലീപ് സംസാരിച്ചില്ല. വ്യാഴം ഉച്ചയ്ക്ക് 12 മണിയോടെ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധന അവസാനിച്ചത് രാത്രി 7ന് ആണ്. ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് മടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ദിലീപ് കൊച്ചിയിലേക്ക് പോയി. സ്വന്തം വാഹനത്തില്‍ മറ്റ് രണ്ടുപേര്‍ക്കൊപ്പമായിരുന്നു യാത്ര.
രാവിലെ മുതല്‍ പൊലീസ് പരിശോധന നടന്ന ചിറ്റൂര്‍ റോഡിലെ പ്രൊഡക്ഷന്‍ കമ്പനിയിലേക്കാണെന്ന് കരുതിയെങ്കിലും യാത്ര അങ്ങോട്ടേക്ക് ആയിരുന്നില്ല. കലൂര്‍ സ്റ്റേഡിയം വഴി കതൃക്കടവിലെ ബ്യൂട്ടി സലൂണിലേക്കാണ് പോയത്. കൂടെയുണ്ടായിരുന്ന ആള് അകത്തുപോയി സംസാരിച്ച ശേഷം ദിലീപ് സലൂണിലേക്ക് പോയി. ഒന്നര മണിക്കൂറിനുശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.
നാടകീയ രംഗങ്ങള്‍ക്കും ഏഴ് മണിക്കൂറോളം നീണ്ട ഉദ്യോഗങ്ങള്ക്കും വിരാമമിട്ടാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഏഴ് മണിയോടെ ദിലീപിന്റെ വീട്ടിൽ നിന്നും മടങ്ങിയത്. ദിലീപിന്റെ പേഴ്സണല്‍ മൊബൈല്‍ ഫോണും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ആദ്യം ഇത് നല്കാന് ദിലീപ് തയ്യാറായില്ല. തുടര്‍ന്ന് അഭിഭാഷകയുടെ സാന്നിധ്യത്തില്‍ എഴുതി നല്‍കിയതിനു ശേഷമാണ് ദിലീപ് മൊബൈല്‍ കൈമാറിയത്. മൂന്നു മൊബൈല്‍ ഫോണുകള്‍, രണ്ട് ഐപാഡ്, ഒരു ഹാര്‍ഡ് ഡിസ്ക്ക്, ഒരു പെന്‍ഡ്രൈവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
പൊലീസ് അന്വേഷിക്കുന്നു എന്ന പറയുന്ന തോക്ക് കണ്ടെത്താനായില്ല. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദിലീപിന് തോക്കുപയോഗിക്കാന്‍ ലൈസന്‍സില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് പരിശോധന നടത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്, നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ചിറ്റൂര്‍ റോഡിലെ ഓഫീസ്, സഹോദരന് അനൂപിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്സില് ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ വീട്ടില്‍ വച്ച് ദിലീപ് കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ക്ക് വേണ്ടി സൈബര്‍ വിദഗ്ധരും പരിശോധന നടത്തി.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...