ഏറെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് സുരേഷ് ഗോപി ചിത്രം കാവൽ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. സുരേഷ് ഗോപി കേന്ദ്രകഥാപാത്രമാകുന്ന ‘കാവൽ’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിതിൽ രഞ്ജി പണിക്കരാണ്.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലാണ് താരം ഇപ്പോൾ ഉള്ളത്. താരത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. തന്റെ ഇഷ്ടഭക്ഷണത്തെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി വീഡിയോയിൽ. വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്
ദുബായില്‍ നടിയും അവതാരകയുമായ നൈല ഉഷയ്ക്ക് നല്കിയ അഭിമുഖത്തിലെ ഭാഗമാണ് ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇഷ്ടഭക്ഷണം ഏതെന്നാണ് നൈലയുടെ ചോദ്യം. ‘ഇഡലി, തൈര്, നാരങ്ങാ അച്ചാര്‍’ എന്നാണ് താരത്തിന്റെ ഉത്തരം. ഇഡലിക്കൊപ്പം തൈരോ എന്ന് നൈല തിരിച്ചു ചോദിക്കുമ്പോള്‍ ‘നല്ല കോമ്പിനേഷനാണ്, എത്രയെണ്ണത്തിനെ ഞാന്‍ ഊട്ടിക്കൊടുത്തിട്ടുണ്ട്, നിനക്ക് തന്നിട്ടില്ലേ, ജോജുവിനോടും നരേനോടും ചോദിച്ചു നോക്കൂ’ – എന്നാണ് സുരേഷ് ഗോപിയുടെ മറുപടി.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ‘കാവൽ’ പറയുന്നത്. തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കേരളത്തില്‍ 220 സ്ക്രീനുകളിലാണ് കാവല്‍ റിലീസ് ചെയ്യുന്നത്. സുരേഷ് ഗോപിക്ക് പുറമേ, രഞ്ജി പണിക്കരും പ്രധാന വേഷത്തിലെത്തുന്നു. റേച്ചല്‍ ഡേവിഡാണ് നായിക. ഗുഡ്വില് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മാണം.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...