ഇടയ്ക്കിടെ വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ വിവാഹത്തെകുറിച്ച് പറഞ്ഞ കങ്കണയുടെ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ വിവാഹിതയാകുമെന്നാണ് കങ്കണ അഭിമുഖത്തില്‍ പറഞ്ഞത്.
തന്റെ പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പങ്കുവെക്കുമെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. താന്‍ ഒരാളുമായി ബന്ധത്തിലാണെന്നും ഉടന്‍ തന്നെ തന്റെ പങ്കാളിയെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തുമെന്നും കങ്കണ പറഞ്ഞു.
ദി ലെജന്‍ഡ് ഓഫ് ദിദ്ദ, എമര്‍ജന്‍സി, ധാക്കഡ്, തേജസ് എന്നീ ചിത്രങ്ങളിലാണ് കങ്കണ അഭിനയിക്കുന്നത്. തലൈവി എന്ന ചിത്രത്തിലാണ് കങ്കണ അവസാനമായി അഭിനയിച്ചത്. അഭിനേത്രിയില്‍ നിന്ന് രാഷ്ട്രീയക്കാരിയിലേക്കുള്ള ജയലളിതയുടെ ജീവിത യാത്രയാണ് തലൈവിയുടെ പ്രമേയം. ജയലളിതയ്ക്ക് വേഷപകര്‍ച്ച നല്കി മികച്ച അഭിപ്രായമാണ് കങ്കണ തലൈവിയിലൂടെ നേടിയെടുത്തത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...