ട്രാൻസ്ജെൻഡേൻഴ്സ് ആയ എയ്ന് ഹണി ആരോഹിയും ആദം ഹാരിയും സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റാണ് ആദം ഹാരി. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ടോക്ക് ഷോയാണ് എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നോടാമിൽ ഇവർ എത്തിയിരിക്കുകയാണ് . അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന ഷോയ്ക്ക് മികച്ച കാഴ്ചക്കാരാണുള്ളത്.
പുരുഷനിൽ നിന്ന് സ്ത്രീയിലേയ്ക്കുള്ള മാറ്റത്തെ കുറിച്ചും ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചുമൊക്കെ ഹണി സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. ഇപ്പോഴിത തന്റെ ജീവിത കഥ വെളിപ്പെടുത്തികയാണ് ആദം ഹാരി. സ്ത്രീയിൽ നിന്നുള്ള പുരുഷനിലേയ്ക്കുള്ള മാറ്റത്തെ കുറിച്ചും കുടുംബത്തിനും തനിക്കും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചുമാണ് ആദം ഹാരി പറഞ്ഞത്.
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റായിട്ടാണ് ആദം ഹാരി അറിയപ്പെടുന്നത് . ഇപ്പോൾ ട്രെയിനിംഗ് പൈലറ്റാണെന്നും കൊമേഷ്യല്‍ പൈലറ്റ് ചെയ്തോണ്ടിരിക്കുകയാണെന്നും ആദം എംജി ശ്രീകുമാറിനോട് പറഞ്ഞു. പൈലറ്റ് ട്രെയിനിങ്ങിന് കേരള ഗവൺമെന്റിന്റെ സ്കോളര്‍ഷ് കിട്ടിയിട്ടുണ്ടെന്നും ഹാരി പറയുന്നു. കരിയറിനെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് എംജിയുമായുള്ള സംസാരം ആരംഭിച്ചത്.
രാജീവ് ഗാന്ധി എവിയേഷൻ അക്കാദമിയിൽ ആയിരുന്നു ആദ്യം. ഇന്ത്യയിൽ നിലവിൽ ട്രാന്സ്ജന്ഡര് വ്യക്തികള്‍ക്ക് പൈലറ്റ് ട്രയിനിംഗ് ചെയ്യാനുള്ള ഗൈഡ് ലൈന്‍ ഇല്ല. അതുകൊണ്ട് ആറ് മാസം എന്നെ ഗ്രൗണ്ട് ചെയ്തു. ഞാന്‍ ഫിറ്റല്ല എന്ന് പറഞ്ഞ് ആറ് മാസത്തോളം എന്റെ പഠനം തിരഞ്ഞുവെച്ചു. ഇന്ത്യയില്‍ ഇതുവരെ ഇതിനൊരു ഗൈഡ്ലൈന്‍ വന്നിട്ടില്ല. ഇവിടെ തുടര്‍ന്നുപഠിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സൗത്ത് ആഫ്രിക്കയിലാണ് പ്രൈവറ്റ് പൈലറ്റ് ചെയ്തത്. അവിടെ തന്നെ തുടർന്ന് പഠിക്കാനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കി തന്നിട്ടുണ്ട്. താൻ സൗത്ത് ആഫ്രിക്കയിൽ ആയിരുന്നുവെന്നും ഒരു മാസം മുൻപാണ് എത്തിയതെന്നും ഹാരി തന്നെ പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു.
സർജറിയെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് തന്റെ ജീവിത കഥ ഹാരി പറഞ്ഞ് തുടങ്ങിയത്. ഒരു പുരുഷനായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആണാവുന്നതിന്റേയും പെണ്ണാവുന്നതിന്റേയും സര്‍ജറി വ്യത്യസ്തമാണ്. ജനിച്ചത് സ്ത്രീയായിട്ടാണെങ്കിലും മനസ് കൊണ്ട് ഞാൻ ഒരു പുരുഷൻ ആണ്. കുട്ടിക്കാലത്തെ തിരിച്ചറിവിനെ കുറിച്ചാണ് എംജി ആദ്യം ഹാരിയോട് ചോദിച്ചത്. ആദ്യമൊന്നും ഇതിനെ കുറിച്ച് അറിയില്ലായിരുന്നു,അത് എന്താണെന്ന് അറിയില്ലായിരുന്നു. അന്ന് ഈ ട്രാന്‍സ് എന്ന വേര്ഡൊന്നും അറിയില്ലായിരുന്നു. മനസും ശരീരവുമായി ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നു. അത് എന്താണെന്നും എങ്ങനെയാണെന്നുമൊന്നും അറിയില്ലായിരുന്നു.
തൃശ്ശൂരാണ് സ്വദേശം, ജെന്‍ഡര്‍ ഐഡന്റിറ്റി തുറന്ന് പറഞ്ഞതോടെ വീട്ടില്‍ പ്രശ്നങ്ങളായി, ഇതിനെ തുടർന്ന് എറണാകുളത്ത് വന്നു. അവിടെ ഒരു ജ്യൂസ് ഷോപ്പിൽ വർക്ക് ചെയ്തു. അതിന് ശേഷം സ്കോളർഷിപ്പ് കിട്ടിയതോടെ തിരുവനന്തപുരത്തേയ്ക്ക് വന്നു. ഇപ്പോൾ തിരിച്ച് സൗത്ത് ആഫ്രിക്കയിലേയ്ക്ക് പോവുകയാണെന്നും ഹാരി പറയുന്നു. ഹണിയെ ദത്തെടുത്തതിനെ കുറിച്ചും എംജി ചോദിക്കുന്നുണ്ട്. രഞ്ജു രഞ്ജിമാരാണ് എന്റെ വളര്ത്തമ്മയെന്നായിരുന്നു ഹണി പറഞ്ഞത്. അമ്മയുടെ അതേ ഫീലും കെയറിംഗും കിട്ടുമ്പോഴാണ് ഒരാളെ അമ്മയെന്ന് വിളിക്കുന്നത്. അങ്ങനെയുള്ള ഒരുപാട് പേര് എന്റെ ജീവിതത്തിലുണ്ട്. പരിചയപ്പെട്ട സമയം മുതല്‍ രഞ്ജു രഞ്ജിമാര്‍ എന്റെ അമ്മയാണ്. മരിക്കണം എന്ന് തീരുമാനിച്ച സമയത്ത് പോലും രഞ്ജുഅമ്മയാണ് ആത്മവിശ്വാസം തന്നത്. തന്റെയൊരു വഴിക്കാട്ടിയാണ് അമ്മയെന്നാണ് രഞ്ജു രഞ്ജിമാറിനെ കുറിച്ച് ഹണി പറയുന്നത്.
മതത്തിൽ നിന്ന് നേരിടേണ്ടി വന്ന പ്രശ്നത്ത കുറിച്ചും ഹാരി പറയുന്നുണ്ട്. ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചത് കൊണ്ട് സമൂഹത്തില്‍ നിന്നും ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നിരുന്നു. എന്റെ ഉപ്പയും ഉമ്മയും ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടാണ് എന്നെ പൈലറ്റ് ട്രെയിനിംഗിന് വിട്ടത്. നാട്ടിൽ നിന്നൊക്കെ ഒരുപാട് പ്രശ്നങ്ങൾ വന്നിരുന്നു. എന്തിനാണ് ഒരു പെണ്‍കുട്ടിയെ ഇതിന് വിടുന്നത്, പലരും ചോദിച്ചിരുന്നു. തടയാനൊക്കെ നോക്കിയിരുന്നു. ഉപ്പയ്ക്കും ഉമ്മയ്ക്കും എന്നെ പൈലറ്റായി കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എന്റെ ജെന്‍ഡര്‍ അവര്‍ക്ക് അംഗീകരിക്കാൻ പറ്റിയിരുന്നില്ല.
അവർക്ക് നാട്ടില്‍ നിന്നും ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ഹാരി പറയുന്നു. അനിയനൊക്കെ ഒരുപാട് പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട്. സ്കൂളിലും മദ്രസയിലുമൊക്കെ പോവുമ്പോള്‍ ആണും പെണ്ണും കെട്ടതിന്റെ അനിയനാണോ, നീ ഇനി പെണ്ണാവുമോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. ജെന്‍ഡര്‍ ഐഡന്റിറ്റി ഞാന്‍ വെളിപ്പെടുത്തിയതോടെ വീട്ടുകാര്‍ക്ക് താമസം മാറ്റേണ്ടതായി വന്നിരുന്നു. അവരെ ഞാനൊരിക്കലും കുറ്റപ്പെടുത്തില്ലെന്നുമായിരുന്നു ഹാരി പറഞ്ഞത്.
മാതാപിതാക്കൾ അംഗീകരിക്കുമ്പോൾ തന്നെ പകുതി പ്രശ്നങ്ങളും തീരുമെന്നാണ് ഹണി പറയുന്നത്. നമ്മളെ അംഗീകരിക്കുന്ന ഒരു കുടുംബം ഉണ്ടെങ്കിൽ റോഡിലേയ്ക്ക് പോകേണ്ടി വരില്ല. ശരിക്കും പറഞ്ഞാൽ ഒരു വീടോ പിന്തുണയ്ക്കുന്ന ആളുകളോ ഇല്ലാത്തത് കൊണ്ടാണ് പല ആളുകളും മോശമായ വഴിലേയ്ക്ക് പോകേണ്ടി വരുന്നത്. മാതാപിതാക്കൾ നമ്മളെ കൂടെ ചേർത്താൽ ആത്മവിശ്വാസം കൂടും. ഇത് തങ്ങളുടെ പ്രശ്നം കൊണ്ട് വന്നത് അല്ല. ചികിത്സിച്ച് മാറ്റാൻ പറ്റുന്നതാണങ്കിൽ ചെയ്യുമായിരുന്നുവെന്നും ഹണി പറയുന്നു.
ഡോക്ടർമാരിൽ നിന്ന് നേരിടേണ്ടി വന്ന പ്രശ്നത്തെ കുറിച്ചും ഹാരി വെളിപ്പെടുത്തുന്നുണ്ട്. വളരെ മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഗവൺമെന്റിൽ പറഞ്ഞിട്ടില്ലേ എന്നും എംജി ചോദിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ തങ്ങൾക്ക് ചെയ്യാൻ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്ത് തരുന്നുണ്ട്. പക്ഷെ മെഡിക്കൽ ഗൈയിഡ് ലൈൻ ഇനിയും മാറ്റം വാരാൻ ഉണ്ട്. സർക്കാർ ആശുപത്രികളിൽ ട്രാൻസ് പീപ്പിൾസിന്റെ ചികിത്സ കൃത്യമായ സൗകര്യം ഇനി വരാനുണ്ടെന്നും ഹാരി പറയുന്നു. അതിനായുള്ള അപേക്ഷകൾ കൊടുത്തിട്ടുണ്ടെന്നും ഹാരി പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...