
News
വരിഞ്ഞ് മുറുക്കുന്നു.. അടുത്ത പൂട്ട് റെഡി.. ആര്യാ ഇനി രക്ഷയില്ല, വീണ്ടും തുറങ്കലിലേക്കോ? സിസിടിവി ദൃശ്യങ്ങൾ കുടുക്കി
വരിഞ്ഞ് മുറുക്കുന്നു.. അടുത്ത പൂട്ട് റെഡി.. ആര്യാ ഇനി രക്ഷയില്ല, വീണ്ടും തുറങ്കലിലേക്കോ? സിസിടിവി ദൃശ്യങ്ങൾ കുടുക്കി

മകൻ ആര്യൻ ഖാനെ വമ്പൻ കുരുക്കിൽ നിന്ന് രക്ഷിക്കാൻ നടൻ ഷാരൂഖ് ഖാൻ എല്ലാ അടവുകളും പയറ്റിയിരുന്നു. കേസിലെ മറ്റൊരു സാക്ഷിയായ സാം ഡിസൂസയുടെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ അത് വ്യക്തമാണ്. ആര്യൻഖാനെ മയക്കുമരുന്നുകേസിൽ നിന്നൊഴിവാക്കാൻ ഷാരൂഖ്ഖാന്റെ മാനേജർ പൂജ ദദ്ലാനി 50 ലക്ഷം രൂപ സാക്ഷിയായ കെ.പി. ഗോസാവിക്ക് നൽകിയിരുന്നതായി മറ്റൊരു സാക്ഷിയായ സാം ഡിസൂസ വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ ആര്യനെ കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത് വന്നിരിക്കുകയാണ്. കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തെളിവുകളാണ് മുംബൈ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്. ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്ലാനി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയെ കാണാനെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മുംബൈ ലോവര്‍ പരേലില്‍വെച്ച് പൂജയും ഗോസാവിയും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍. ഇതനുസരിച്ച് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു.
ഇതില്‍നിന്നാണ് ഒരുയുവതി കാറില്‍വരുന്നതിന്റെയും മറ്റു കാറുകളില്‍ വന്നവരുമായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെത്തിയത്. നീല മെഴ്സിഡസ് ബെന്‍സ് കാറിലാണ് പൂജ ദദ്ലാനി ലോവര്‍ പരേലില്‍ എത്തിയത്. രണ്ട് ഇന്നോവ കാറുകളും ഈ സമയം സ്ഥലത്തെത്തിയിരുന്നു. കാറില്‍നിന്നിറങ്ങിയ പൂജ മറ്റു കാറുകളില്‍ വന്ന ഗോസാവി ഉള്‍പ്പെടയുള്ളവരുമായി സംസാരിക്കുന്നതും പിന്നീട് എല്ലാവരും സ്വന്തം കാറുകളില്‍ മടങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കെ.പി. ഗോസാവിക്കെതിരേ പോലീസ് കേസെടുത്തേക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്ലാനിയില്‍നിന്ന് മൊഴിയെടുക്കും. ദിവസങ്ങള്‍ക്ക് മുമ്പാണ് പുണെയില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസില്‍ ഗോസാവിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ആര്യനെ കേസില്‍നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് ഷാരൂഖിന്റെ മാനേജറില്‍നിന്ന് ഗോസാവി 50 ലക്ഷം രൂപ വാങ്ങിയെന്നും താന്‍ മുന്‍കൈയെടുത്ത് ഈ പണം തിരികെനല്‍കിയെന്നുമായിരുന്നു ഡിസൂസയുടെ വെളിപ്പെടുത്തല്‍. ഗോസാവി പറ്റിക്കുകയാണെന്ന് മനസിലാക്കിയതോടെയാണ് പണം തിരികെനല്കാന് പറഞ്ഞതെന്നും ഇടപാടില്‍ എന്‍.സി.ബി. ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമീര്‍ വാംഖഡെയുമായി ബന്ധമുണ്ടെന്ന വ്യാജേന ഗോസാവി പണം തട്ടാന്‍ ശ്രമിച്ചതാണെന്നും ഡിസൂസ ഒരു ടി.വി. ചാനലിന് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.
നേരത്തെ കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സാം ഡിസൂസയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ആര്യനെ കേസില്‍നിന്നൊഴിവാക്കാന്‍ സാം ഡിസൂസയും കെ.പി. ഗോസാവിയും തമ്മില്‍ 25 കോടിയുടെ ഡീല്‍ നടന്നതായും ഇതില്‍ എട്ട് കോടി സമീര്‍ വാംഖഡെയ്ക്കാണെന്ന് താന്‍ കേട്ടിരുന്നതായും പ്രഭാകര്‍ സെയില്‍ പറഞ്ഞിരുന്നു. പ്രഭാകറിന്റെ ഈ ആരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്. കൈക്കൂലി ആരോപണം ഉയര്‍ന്നതോടെ സമീര്‍ വാംഖഡെയ്ക്കെതിരേ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗോസാവിയുമായി പണമിടപാട് നടത്തിയെന്ന് ആരോപിച്ചിരുന്ന സാം ഡിസൂസ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...