
Malayalam
ആദ്യമായി കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കി സുധീഷ്; അതിഭാവുകത്വമില്ലാത്ത പ്രകടനമെന്ന് ജൂറി
ആദ്യമായി കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കി സുധീഷ്; അതിഭാവുകത്വമില്ലാത്ത പ്രകടനമെന്ന് ജൂറി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സുധീഷ്. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സുധീഷ് ഭാഗമായ ഒട്ടേറെ ചിത്രങ്ങള്‍ വന്‍ ഹിറ്റായിട്ടുണ്ട്. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സഹടനായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സുധീഷ്.
‘എന്നിവര്‍’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലൂടെയാണ് സുധീഷ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദയാരഹിതവും ഹിംസാത്മകവുമായ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ വേഷം ‘എന്നിവരി’ലും തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രം ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിലും അതിഭാവുകത്വമില്ലാതെ സ്വാഭാവികമായി അവതരപ്പിച്ച പ്രകടന മികവിന് അവാര്‍ഡ് എന്നാണ് ജൂറി പറയുന്നത്.
ഇതാദ്യമായിട്ടാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സുധീഷ് സ്വന്തമാക്കുന്നത്. 1987ല്‍ അനന്തരം എന്ന ചിത്രത്തിലൂടെയാണ് സുധീഷ് വെള്ളിത്തിരയിലെത്തുന്നത്.
കപ്പേള, തീവണ്ടി തുടങ്ങിയ ചിത്രങ്ങളില്‍ അടുത്ത കാലത്ത് സുധീഷ് വേറിട്ട കഥാപാത്രങ്ങളുമായി എത്തിയ പ്രേക്ഷകപ്രീതി സ്വന്തമാക്കിയിരുന്നു. മണിച്ചിത്രത്താഴ്, വല്യേട്ടന്, ഉസ്താദ്, അനിയത്തിപ്രാവ്, ബാലേട്ടന് തുടങ്ങി ഒട്ടേറെ ഹിറ്റുകളില്‍ സുധീഷ് പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തിയിട്ടുണ്ട്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...