നടി മൗനി റോയ് വിവാഹിതയാകുന്നു; വരൻ ദുബൈ ബിസിനസുകാരൻ
Published on

നടി മൗനി റോയ് വിവാഹിതയാകുന്നു. ദുബായ് ആസ്ഥാനമായ ബിസിനസുകാരൻ സൂരജ് നമ്പ്യാരാണ് മൗനിയുടെ കഴുത്തിൽ മിന്നു ചാർത്തുന്നത്. ദുബൈയിലെ ഇൻവസ്റ്റ്മെന്റ് ബാങ്കറാണ് സൂരജ് നമ്പ്യാർ. ബംഗളൂരുവാണ് സ്വദേശം.
2022 ജനുവരിയിലാകും വിവാഹം. ദുബൈയിലോ ഇറ്റലിയിലോ ആയിരിക്കും വിവാഹം. ജന്മനാടായ പശ്ചിമബംഗാളിലെ കൂച്ച് ബിഹാറിൽ സൽക്കാരവും നടത്തും.
നടി മന്ദിര ബേദിയുടെ മുംബൈയിലെ വീട്ടിൽ വച്ച് സൂരജിന്റെ മാതാപിതാക്കളും മൗനിയുടെ അമ്മയും തമ്മിൽ വിവാഹക്കാര്യം ചർച്ച ചെയ്തതായി ഒരു മാധ്യമം പറയുന്നു
രണ്ടു വർഷമായി ഇരുവരും പ്രണയത്തിലാണ്. സൂരജും മൗനിയും അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ മൗനിയുടെ സുഹൃത്ത് രൂപാലി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണ് എന്ന വാർത്തകൾ പുറത്തുവന്നത്. 2019ലായിരുന്നു രൂപായിലുടെ പോസ്റ്റ്. ഇവർ പിന്നീട് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു. പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ് എന്നുമായിരുന്നു മൗനിയുടെ പ്രതികരണം.
നേരത്തെ, നടൻ ഗൗരവ് ചോപ്രയുമായി പ്രണയത്തിലായിരുന്നു മൗനി. രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട് എന്നിവർക്കൊപ്പം ബ്രഹ്മാസ്ത്ര എന്ന സിനിമയിലാണ് മൗനി ഇപ്പോൾ അഭിനയിക്കുന്നത്. എക്താ കപൂറിന്റെ സാസ് ഭി കഭി ബാഹു ഥി എന്ന സീരിയലിലൂടെയാണ് മൗനി റോയ് ടെലിവിഷൻ കരിയർ ആരംഭിച്ചത്. കസ്തൂരി, മഹാദേവ്, ജുനൂൻ ഐസി നഫ്റത് തോ കൈസാ ഇഷ്ഖ് തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. നാഗിനിലെ വേഷത്തിലാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. 2018ൽ റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രം ഗോൾഡിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...