എന്നും എപ്പോഴും കൂടെയുള്ള ശക്തി, എനിക്ക് അറിയാവുന്ന ഏറ്റവും മികച്ച വ്യക്തി; സഹോദരനൊപ്പമുള്ള ചിത്രവുമായി താരം.. ആളെ മനസിലായോ?

ലോകകപ്പ് ക്രിക്കറ്റ് അവതരണത്തിലൂടെയും ടെലിവിഷൻ അവതരണത്തിലൂടെയും ശ്രദ്ധ നേടിയ താരമാണ് മന്ദിര ബേദി. ഫിറ്റ്നസ്സിലും ആരോഗ്യപരിപാലനത്തിലുമൊക്കെ ഏറെ ശ്രദ്ധ നൽകുന്ന വ്യക്തിയാണ് നാൽപ്പത്തിയെട്ടുകാരിയായ മന്ദിര.
ഇപ്പോഴിതാ, സഹോദരൻ ഹർമീദ് ബേദിയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മന്ദിര. എന്നും എപ്പോഴും കൂടെയുള്ള ശക്തി, എനിക്ക് അറിയാവുന്ന ഏറ്റവും മികച്ച വ്യക്തിയെന്നൊക്കെയാണ് താരം സഹോദരനെ വിശേഷിപ്പിക്കുന്നത്.
മോഡലിംഗിൽ തിളങ്ങിയ മന്ദിര 1994 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യപ്പെട്ട ‘ശാന്തി’ എന്ന പരമ്പരയിലെ നായികാകഥാപാത്രമായി അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധ നേടുന്നത്. 1995ൽ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.
ചലച്ചിത്രസംവിധായകനായ രാജ് കുശാലിനെയാണ് മന്ദിര വിവാഹം ചെയ്തത്. എഴുത്തുകാരനും സംവിധായകനുമായ രാജ് കൗശലിനും മന്ദിര ബേദിയ്ക്കും വീർ, താര എന്നിങ്ങനെ രണ്ടു കുഞ്ഞുങ്ങളാണ് ഉള്ളത്. 1999 ഫെബ്രുവരി 14നായിരുന്നു ഇവരുടെ വിവാഹം.
അടുത്തിടെ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗവും മന്ദിരയക്ക് നേരിടേണ്ടി വന്നിരുന്നു. ജൂൺ 30നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് രാജ് കുശാലിന്റെ മരണം.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. ഇടയ്ക്കിടെ സുധിയുടെ ഭാര്യ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും...
മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...