ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരകള്‍ ടിആര്‍പി റേറ്റിങ്ങില്‍ വലിയ പോരാട്ടാണ് ദിവസം കഴിയും തോറും കാഴ്ച വെയ്ക്കുന്നത്. കുറച്ച് കാലങ്ങളായി കുടുംബവിളക്ക് തന്നെയാണ് ഒന്നാം സ്ഥാനം കൈയ്യടക്കി വെച്ചത്. ഇപ്പോൾ ഇതാ റേറ്റിങ്ങില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെ സ്ഥാനങ്ങളില്‍ ഉള്ള സീരയലുകള്‍ ഏതൊക്കെയാണെന്നുള്ള വിവരം കുടുംബവിളക്ക് സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുകയാണ്
ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ലിസ്റ്റില്‍ കുടുംബവിളക്കാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ മൂന്നാല് ആഴ്ചകള്‍ക്ക് മുകളിലായി കുടുംബവിളക്കിന് തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരാനുള്ള ഭാഗ്യം ലഭിച്ചത്. സ്ഥിരമായി പറഞ്ഞ് വന്നിരുന്ന കഥയ്ക്ക് വലിയ ട്വിസ്റ്റ് നല്കി കൊണ്ടാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. കഥയിലുള്ള മാറ്റമാണ് സീരിയലിനെ ആഴ്ചകളായി ലിസ്റ്റിന്റെ ഒന്നാം സ്ഥാനത്ത് തന്നെ നിലനിര്‍ത്തുന്നതിന് പിന്നില്‍.
കുടുംബവിളക്കുമായി കട്ടയ്ക്ക് കട്ട മത്സരം നടത്തുന്നത് സാന്ത്വനം പരമ്പരയാണ്. ബാലനും അനിയന്മാരും അവരുടെ ഭാര്യമാരും ചേര്‍ന്ന് സന്തുഷ്ട കുടുംബമായി കഴിയുന്നതാണ് സീരിയലില്‍ കാണിക്കുന്നത്. ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയമാണ് യുവാക്കളെയും സീരിയലിന്റെ ആരാധകരാക്കി മാറ്റിയത്. എന്നാല്‍ ഇരുവരും തമ്മിലുള്ള സൗഹൃദം വലിയ വഴക്കിലേക്ക് മാറുന്നതായിട്ടാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ കാണിച്ചത്. കുടുംബവിളക്കുമായി വലിയ വ്യത്യാസമില്ലാതെയാണ് സാന്ത്വാനവും മുന്നോട്ട് പോവുന്നത്.
അമ്മയറിയാതെ ആണ് റേറ്റിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ളത്. വീനിതും അപര്‍ണയും തമ്മിലുള്ള വിവാഹം കഴിഞ്ഞതോടെയാണ് സീരിയലിന് വലിയ ജനപ്രീതി ലഭിക്കുന്നത്. ഓരോ എപ്പിസോഡ് കഴിയുന്നതിന് അനുസരിച്ചും സീരിയലിന് വലിയ പിന്തുണയാണ് കിട്ടി കൊണ്ടിരക്കുന്നത്. അമ്മ അറിയാത്ത ആ രഹസ്യം വൈകാതെ അറിഞ്ഞ് മകളെ അംഗീകരിക്കുമോ എന്നൊക്കയുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇനി ഏവരും കാത്തിരിക്കുന്നത്. ഒപ്പത്തിനൊപ്പം മത്സരമായിട്ടാണ് തൊട്ട് പിന്നാലെയുള്ള സീരിയലുകളും.
മൗനരാഗമാണ് നാലാം സ്ഥാനത്തുള്ളത്. കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച തൂവല്‍സ്പര്‍ശം വലിയ മുന്നേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. കൂടെവിടെ ആണ് തൊട്ട് പിന്നിലുള്ളത്. നേരത്തെ റേറ്റിങ്ങില്‍ ഒന്നാമത് വന്നിരുന്ന പാടാത്ത പൈങ്കിളി ഓരോ ദിവസം കഴിയുന്നതിന് അനുസരിച്ച് പിന്നിലേക്ക് പോയി ഇപ്പോള്‍ ഏഴാം സ്ഥാനത്താണ് സീരിയലുള്ളത്. സസ്നേഹമാണ് എട്ടാമതുള്ളത്. ഏറ്റവുമൊടുവിലാണ് സീത കല്യാണം സ്ഥാനം നേടിയിരിക്കുന്നത്. വരുന്ന ആഴ്ചയില്‍ ഈ ലിസ്റ്റില്‍ മാറ്റമുണ്ടാവുമോന്ന് കാത്തിരുന്ന് കാണാം.
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...