പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമൊക്കെ ഉണ്ടെങ്കിലും അവരാരും ഒരു പ്രശ്നം വന്നാല്‍ പരിഹരിക്കില്ല, ഈ സംഘടനകളില്‍ ഒന്നും സ്ത്രീകള്‍ ഇല്ലാത്തതാണ് പ്രശ്നം; സാന്ദ്ര തോമസ്
Published on

മലയാള സിനിമയിലെ വനിതാ സംഘടനയെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. സ്ത്രീകളുടെ പ്രശ്നം സ്ത്രീ സംഘടനയില്‍ പോയി പറയാന്‍ പറ്റിയ സാഹചര്യം അല്ല നിലവിലുള്ളതെന്ന് സാന്ദ്ര ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.
സ്ത്രീകളുടെ പ്രശ്നം സ്ത്രീ സംഘടനയില്‍ പോയി പറയാന്‍ പറ്റിയ സാഹചര്യം അല്ല നിലവിലുള്ളത്. അവരത്ര ഓപ്പണായിട്ട് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ പ്രശ്നങ്ങള്‍ നമ്മള് തന്നെ ഡീല്‍ ചെയ്യുക എന്നതാണ് പോംവഴി. തനിക്ക് പബ്ലിക് ആയി ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ പോലും സ്ത്രീ സംഘടനയില്‍ നിന്നും ആരും വിളിച്ചില്ല.
ഇവിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമൊക്കെ ഉണ്ടെങ്കിലും അവരാരും ഒരു പ്രശ്നം വന്നാല്‍ പരിഹരിക്കില്ല. ഈ സംഘടനകളില്‍ ഒന്നും സ്ത്രീകള്‍ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. നമ്മുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള മാനസികാവസ്ഥ ഈ സംഘടനകളെ പ്രതിനിധീകരിക്കുന്ന ആര്‍ക്കുമില്ല.
ജസ്റ്റിസ് ഹേമ കമ്മീഷനില്‍ നിന്ന് വിളിച്ചപ്പോഴും സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും മനസിലാക്കാനും പറ്റുന്ന ഒരു സംഘടനയാണ് ആവശ്യം എന്നാണ് താന്‍ പറഞ്ഞത് എന്നും സാന്ദ്ര പറഞ്ഞു. ഡെങ്കിപ്പനി ബാധിച്ചതിനെ ദിവസങ്ങളോളം ആശുപത്രിയില്‍ ആയിരുന്നു സാന്ദ്ര. കുട്ടികള്‍ക്കൊപ്പം നല്ലൊരു ഓണം ആഘോഷിക്കും എന്നും സാന്ദ്ര പറയുന്നു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...