
serial
ഇതിന്റെ ഒരു കുറവ് കൂടെയേ ഉള്ളൂ…. പുതിയ ട്വിസ്റ്റുമായി പാടാത്ത പൈങ്കിളി, സഹികെട്ട് പ്രേക്ഷകർ…
ഇതിന്റെ ഒരു കുറവ് കൂടെയേ ഉള്ളൂ…. പുതിയ ട്വിസ്റ്റുമായി പാടാത്ത പൈങ്കിളി, സഹികെട്ട് പ്രേക്ഷകർ…

ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്യുന്ന മികച്ച പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. കുടുംബപ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും പരമ്പരകൾക്ക് മികച്ച കാഴ്ചക്കാരുണ്ട്. സാധാരണ കണ്ടു വന്ന സീരിയലിൽ നിന്ന് വ്യത്യസ്തമായിട്ടാണ് പാടാത്ത പൈങ്കിളി കഥ പറഞ്ഞത്. അതിനാൽ തുടക്കത്തിൽ മികച്ച കാഴ്ചക്കാരെ നേടാൻ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നു.
പുതുമുഖ താരങ്ങളായ സൂരജും മനീഷയുമായിരുന്നു കൺമണിയും ദേവയുമായി എത്തിയത്. സംഭവ ബഹുലമായി പരമ്പര മുന്നോട്ട് പോകുമ്പോഴായിരുന്നു സൂരജ് സീരിയലിൽ നിന്ന് പിൻമാറുന്നത്. നടൻ പിൻമാറിയത് പാടാത്ത പൈങ്കിളിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
സൂരജിനെ മടക്കി കൊണ്ട് വരണമെന്നുള്ള ആവശ്യം പ്രേക്ഷകരുടെ ഇടയിൽ ശക്തമാകുമ്പോഴായിരുന്നു ദേവയായി ലക്ജിത്ത് സൈനി എത്തിയത്. മാസ് എൻട്രിയിലൂടെയായിരുന്നു ലക്കിയെ അവതരിപ്പിച്ചത്. എന്നാൽ പ്രേക്ഷകർക്ക് നടനെ പൂർണ്ണമായി അംഗീകരിക്കാൻ കഴിഞ്ഞില്ല. രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്. ഇന്നും ഇത് തുടർന്ന് വരുകയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സീരിയലിന്റെ പുതിയ വീഡിയോയാണ്. കൺമണിയും ദേവയും വീട് വിട്ടതോടെ ഏട്ടത്തിമാർ ആളാവുകയാണ്. വീട്ടിൽ പ്രശ്നങ്ങൾ നടക്കുമ്പോഴും തങ്ങളുടെ ജീവിതം കെട്ടിപ്പൊക്കാനുള്ള ഒരുക്കത്തിലാണ് ദേവയും കൺമണിയും. വീട്ടിൽ നിന്ന് ഇറങ്ങിയ ഇവർ പുതിയ സ്ഥലത്ത് താമസം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ കണ്മണിയിലെ എഴുത്തുകാരിയെ ഉണർത്താനുള്ള തയ്യാറെടുപ്പിലാണ് ദേവ. രസകരമായിട്ടാണ് സീരിയൽ മുന്നോട്ട് പോകുന്നതെങ്കിലും സൂരജിന്റെ അഭാവം വിമർശകരെ സൃഷ്ടിക്കുന്നുണ്ട്.
എഴുത്… നല്ലോണം എഴുത്… ഡയറക്ടർ എഴുതുന്നത് പോരാഞ്ഞിട്ട് ഇനി ഇതിന്റെ കുറവ് കൂടെയേ ഉള്ളൂ…. തുടക്കത്തിലേ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് തന്നെ വേണം അല്ലേ ,എന്റെ പൊന്നു ചേട്ടാ നിങ്ങൾ വേറെ ഏതെങ്കിലും സീരിയലിൽ നായകനായി വന്നാൽ ഉറപ്പായിട്ടും ഞങ്ങൾ സപ്പോർട്ട് ചെയ്യും പക്ഷെ ഞങൾ ദേവ ആയിട്ട് സൂരജേട്ടനെ കണ്ടു പോയി അതുകൊണ്ട് ചേട്ടനെ അംഗീകരിക്കാൻ ചെയ്യാൻ പറ്റുന്നില്ല,ഉയർത്തിക്കോ ഉയർത്തിക്കോ…… അങ്ങ് എയർൽ ഭംഗിയായി ജീവിക്കാൻ സാധിക്കട്ടെ,ഈ സീരിയല് കാണുന്നത് തന്നെ നിർത്തി എന്ത് ബോര് ആണ്. എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത് സൂരജിനെ മടക്കി കൊണ്ട് വരണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്
ദേവയായി സൂരജിനെ മടക്കി കൊണ്ട് വരണമെന്നാണ് പ്രേക്ഷകർ പറയുന്നത്. ലക്കി നല്ല നടനാണെന്നും എന്നാൽ സൂരജിനെ പേലെ ദേവയെ അവതരിപ്പിക്കാൻ കഴിയില്ലെന്നുമാണ് പ്രേക്ഷകർ പറയുന്നത്. സൂരജ് പാടാത്ത പൈങ്കിളിയിൽ നിന്ന് പിൻമാറിയതിന് പിന്നാലെ സീരിയൽ റേറ്റിങ്ങിൽ നിന്ന് താഴെ പോവുകയായിരുന്നു. നിലവിൽ 5 ന് താഴെയാണ്.
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...