
News
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ ആത്മഹത്യ; പൊലീസ് അന്വേഷണം ഇന്ന് തുടങ്ങും
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ ആത്മഹത്യ; പൊലീസ് അന്വേഷണം ഇന്ന് തുടങ്ങും

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ തൂങ്ങിമരിച്ച സംഭവത്തിൽ കളമശ്ശേരി പൊലീസിന്റെ അന്വേഷണം ഇന്ന് തുടങ്ങും. അനന്യയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിൽ കയർ മുറുകിയുണ്ടായതല്ലാതെ ദേഹത്ത് മറ്റ് പരിക്കുകൾ ഉണ്ടായിരുന്നില്ല.
ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള രേഖകൾ പൊലീസ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുക. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സാമൂഹിക നീതി വകുപ്പും ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ യടക്കം മൊഴി എടുക്കാനാണ് പൊലീസിന്റെ തീരുമാനം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായതിനെ തുടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നതായി അനന്യ സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിയോട് സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്കാന് യുവജന കമ്മീഷന് ആവശ്യപ്പെട്ടു.
ചില സ്വകാര്യ ആശുപത്രികള്‍ ലിംഗ മാറ്റ ശസ്ത്രക്രിയയുടെ പേരില്‍ ആളുകളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്നതായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത് പരിശോധിക്കപ്പെടേണ്ടതാണെന്നും അനന്യകുമാരിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സമഗ്രമായ പരിശോധനക്ക് വിധേയമാക്കി ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു. 2020 ജൂണിലായിരുന്നു സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടത്.
ദിവസം പന്ത്രണ്ട് പ്രാവശ്യം പാഡ് മാറ്റേണ്ടിവരും. എപ്പോഴും ഒരു ദ്രാവകം വന്നുകൊണ്ടിരിക്കും. വജൈന വെട്ടിമുറിച്ചതുപോലെയാണ്. മൂത്രം പിടിച്ചുവെക്കാന്‍ കഴിയില്ല. മൂത്രം പോകുന്നതും പലവഴിക്കാണ് -അനന്യ മരണത്തിന് മുമ്പ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. റെനൈ മെഡിസിറ്റിയിൽ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് രണ്ടുലക്ഷത്തി അമ്ബത്തിയഞ്ചു രൂപയോളം ചെലവായി.
കുടലില്‍ നിന്ന് ഒരു ഭാഗം എടുത്ത് യോനി നിര്‍മ്മിക്കുന്ന രീതിയിലായിരുന്നു സര്‍ജറി. ഇത് കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങി. വീണ്ടും അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണ്ടും വയറൊക്കെ കുത്തിക്കീറി സര്‍ജനറി നടത്തി. വെട്ടിമുറിച്ച പോലെയായിരുന്നു വജൈന ഉണ്ടായിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം തനിക്ക് ജോലി ചെയ്യാമോ ചുമക്കാനോ തുമ്മാനോ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും അനന്യ പറഞ്ഞിരുന്നു.
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...