
Malayalam
പറഞ്ഞത് വെറും വാക്കല്ല! അത് സംഭവിച്ചു.. പാടാത്ത പൈങ്കിളിയും കൂടെവിടെയും പുറത്തേക്ക്…..വാവിട്ട് കരഞ്ഞ് പ്രേക്ഷകർ
പറഞ്ഞത് വെറും വാക്കല്ല! അത് സംഭവിച്ചു.. പാടാത്ത പൈങ്കിളിയും കൂടെവിടെയും പുറത്തേക്ക്…..വാവിട്ട് കരഞ്ഞ് പ്രേക്ഷകർ

കുടുംബവിളക്ക്, സാന്ത്വനം, അമ്മയറിയാതെ, കൂടെവിടെ, മൗനരാഗം തുടങ്ങി നിലവിൽ മികച്ച പരമ്പരകളാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്നത്. കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും പരമ്പരയകൾക്ക് മികച്ച ആരാധകരുണ്ട്.ലോക്ക് ഡൗണിന് ശേഷം പഴയത് പോലെ സീരിയൽ സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്
ഇപ്പോഴിതാ ഈ ആഴ്ചത്തെ ടിആർപി റേറ്റിംഗ് പട്ടിക പുറത്തു വന്നിട്ടുണ്ട്. ഇത്തവണയും കുടുംബവിളക്കാണ് ടിആർപി റേറ്റിങ്ങിൽ ആദ്യ സ്ഥാനത്തുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി രണ്ടാം സ്ഥാനത്തായിരുന്നുപരമ്പര. ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സുമിത്രയും കൂട്ടരും. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്.
രണ്ടാം സ്ഥാനത്ത് സാന്ത്വനം പരമ്പരയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സാന്ത്വനം മടങ്ങി എത്തിയിട്ടുണ്ട്. മികച്ച തുടക്കത്തോടെയാണ് സാന്ത്വനം ആരംഭിച്ചിരിക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വരൻ, രക്ഷ, ഗിരീഷ് നമ്പ്യാർ, സജിൻ, ഗോപിക, അച്ചു സുഗന്ധ് എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടിആർപിയിൽ മൂന്നാം സ്ഥാനത്ത് അമ്മയറിയാതെ പരമ്പയാണ്. നിഖിലിന്റെ മടങ്ങി വരവ് കാഴ്ചക്കാരെ വർധിപ്പിച്ചിരുന്നു. എന്നാൽ കുടംബവിളക്കും സാന്ത്വനവു മുകളിലേയ്ക്ക് വന്നതോട് കൂടി അമ്മയറിയാതെ താഴേയ്ക്ക് വരുകയായിരുന്നു. അമ്പടിയുടേയും അലീന ടീച്ചറിന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.നിഖിൽ നായരും,ശ്രീതു കൃഷ്ണയുമാണ് അമ്പാടിയും അലീന ടീച്ചറുമായി എത്തുന്നത്. കഴിഞ്ഞ മാസം ടിആർപി റേറ്റിങ്ങിൽ ആദ്യ സ്ഥാനത്തായിരുന്നു പരമ്പര.
പുതിയ പരമ്പര തൂവൽസ്പർശമാണ് നാലാം സ്ഥാനത്ത്. ആദ്യ ആഴ്ച തന്നെ സീരിയൽ ടിആർപി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്ത് മൗനരാഗമാണ്. പോയവാരം പാടാത്ത പൈങ്കിളിയായിരുന്നു ഈ സ്ഥാനത്ത്. എന്നാൽ ഇപ്പോൾ ടോപ്പ് 5 ൽ നിന്ന് സീരിയൽ പുറത്തേയ്ക്ക് പോയിട്ടുണ്ട്. കൂടെവിടെയും സസ്നേഹവും ഇക്കുറി ടോപ്പ് ഫൈവിൽ ഇടം പിടിച്ചിട്ടില്ല.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...