ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പ്രിയ വാര്യര്‍. അഡാര്‍ ലൗ ചിത്രത്തിലൂടെയാണ് പ്രിയയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നടി. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ പങ്കുവെച്ച ചിത്രങ്ങളും വീഡിയോ ആണ് വൈറലായി മാറുന്നത്. മോസ്കോയില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പ്രിയ പങ്കുവെച്ചത്. റഷ്യയിലെ കാഴ്ചകള്‍ ആസ്വദിക്കുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
ഇപ്പോള്‍ താരങ്ങളുടെ പ്രിയ സ്ഥലമായി മാറിയിരിക്കുകയാണ് റഷ്യ. ബോളിവുഡ് നടി തപ്സ് പന്നു കഴിഞ്ഞ മാസമാണ് റഷ്യയിലേക്ക് പറന്നത്. അവധി ആഘോഷിക്കാനായിരുന്നു തപ്സിയും സഹോദരിയും റഷ്യയിലേക്ക് തിരിച്ചത്.
ഹോട്ട് എയര്‍ ബലൂണിനരികെ നില്ക്കുന്ന ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഗോവിന്ദ് പത്മസൂര്യയും റഷ്യയിലേക്ക് പറന്നിരുന്നു. യാത്രാവിശേഷങ്ങളും മനോഹര കാഴ്ചയും ആരാധകര്‍ക്കായി യൂട്യൂബിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
അഭിനേതാവ് മാത്രമല്ല താന്‍ മികച്ച ഒരു ഗായിക കൂടിയെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയ. സിനിമയില്‍ പാടിയത് ഉള്‍പ്പെടെ താരത്തിന്റെ നിരവധി ഗാനങ്ങളാണ് പുറത്ത് എത്തിയത്. ഇടയ്ക്ക് ഗാനം ആലപിക്കുന്ന വീഡിയോ എല്ലാം പ്രിയ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നു. പ്രിയയുടെ പോസ്റ്റുകളെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...