
serial
മാറ്റങ്ങൾ അനിവാര്യം, ഇനിയങ്ങോട്ട് കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പുതിയ ദിവസങ്ങളാണെന്ന് സീരിയൽ താരം സൂരജ് സൺ
മാറ്റങ്ങൾ അനിവാര്യം, ഇനിയങ്ങോട്ട് കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പുതിയ ദിവസങ്ങളാണെന്ന് സീരിയൽ താരം സൂരജ് സൺ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയനായകനായി, സീരിയല്പ്രേമികളുടെ കുടുംബത്തിലൊരാളായി മാറുകയായിരുന്നു സൂരജ് സൺ. പാടാത്ത പൈങ്കിളിയില് ദേവയെന്ന നായകനെ അവതരിപ്പിച്ചതോടെയാണ് താരത്തിന്റെ ജീവിതം മാറി മറിഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമായ സൂരജ് ഇടയ്ക്കിടെ പോസ്റ്റുമായി എത്താറുണ്ട്
ദേവയായി ആരാധകരുട ഹൃദയത്തിൽ ഇടം നേടിയതിന് പിന്നാലെ കോമഡി സ്റ്റാറിലേക്ക് സൂരജ് എത്തിയിരിക്കുകയാണ്. ഷാജോണിനും ജഗദീഷിനുമൊപ്പമുള്ള വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം സൂരജ് പങ്കുവെച്ചത്. സ്വപ്നം കാണുന്നതിനെക്കുറിച്ചും അത് യാഥാര്ത്ഥ്യമായി വരുന്നതിനെക്കുറിച്ചും പറഞ്ഞുള്ള പോസ്റ്റാണ് വീഡിയോയ്ക്ക് താഴെ കുറിച്ചത്
ഒരുപാട് ആഗ്രഹിച്ചാൽ നടക്കും “എന്നേപോലെ നിങ്ങൾക്കും.വീട്ടിൽ വെറുതെയിരിക്കുമ്പോൾ ഒത്തിരി സ്വപ്നം കാണു ഒത്തിരി എന്ന് പറഞ്ഞാൽ ഒത്തിരി” സ്വപ്നജീവി” ഇന്ന് യാഥാർത്ഥ്യമായ പലതും എന്റെ സ്വപ്നങ്ങൾ ആയിരുന്നു. ഇനിയങ്ങോട്ട് കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പുതിയ ദിവസങ്ങൾ. കഴിഞ്ഞ ദിവസങ്ങൾ എന്റെ ചവിട്ടുപടികൾ. മാറ്റങ്ങൾ അനിവാര്യം. മനസ്സും ശരീരവും പാകപ്പെടുത്തണമെന്നാണ് സൂരജ് കുറിച്ചത്
സൂരജിൻ്റെ എല്ലാം സ്വപ്നങ്ങളും ആഗ്രഹങ്ങളും നടക്കാൻ ദൈവം സഹായിക്കട്ടെ. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും എപ്പോഴും സൂരജിൻ്റെ കൂടെ തന്നെ ഉണ്ടാവും. എല്ലാ സ്വപ്നങ്ങളും നടക്കും. സുഖമായി വേഗം തിരിച്ചു വരും ഒരു പാട് ഉയരങ്ങളിൽ എത്തും. എത്രയും പെട്ടെന്ന് സുഖമാവട്ടെ സൂരജ് ഏട്ടാ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ എന്ന്. ഏട്ടന്റെ സ്വപ്നങ്ങൾ എല്ലാം നടക്കും. ഞങ്ങളുടെ പ്രാർത്ഥന എന്നും എപ്പോഴും കൂടെ ഉണ്ട് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് കീഴിലുണ്ടായിരുന്നത്.
ആരോഗ്യപരമായ കാരണങ്ങളെത്തുടർന്നായിരുന്നു സൂരജ് പാടാത്ത പൈങ്കിളിയിൽ നിന്നും മാറിയത്. നടുവേദനയെത്തുടർന്ന് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ആരോഗ്യം വീണ്ടെടുത്ത് നാളുകൾക്ക് ശേഷമായി സൂരജ് പരമ്പരയിലേക്ക് തിരികെ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. തിരിച്ചുവരവിന്റെ സൂചനകളൊന്നും താരം നൽകിയില്ലെങ്കിലും ആരാധകർ പ്രതീക്ഷയിലാണ്.
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...