മലർ മിസ് ജോർജിനെ മറന്നതാണോ, അതോ ഒഴിവാക്കിയതോ! ആറു വർഷങ്ങൾക്ക് ശേഷം ആ സത്യം വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ…

അല്‍ഫോൺസ് പുത്രന് സംവിധാനം ചെയ്ത പ്രേമം മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു. സിനിമ റിലീസ് ചെയ്ത് ആറു വർഷം പിന്നിടുകയാണ്. കാലം എത്ര പിന്നിട്ടാലും ജോര്‍ജിന്റേയും മലര്‍മിസ്സിന്റേയും പ്രണയത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോഴും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്
ചിത്രം കണ്ടിറങ്ങിയവരുടെ പ്രധാന സംശയം ആയിരുന്നു മലരിന് ഓർമ തിരിച്ചു കിട്ടിയിരുന്നോ? അതോ ജോർജിനെ തേച്ചുപോയതാണോ എന്നത്. സിനിമ റിലീസ് ചെയ്ത് ആറു വർഷങ്ങൾക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് സംവിധായകൻ ഉത്തരം നൽകിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് സംവിധായകൻ അൽഫോൻസ് പുത്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകന് നല്കിയ മറുപടി ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
സ്റ്റീവൻ മാത്യു എന്നയാളാണ് ചോദ്യം ചോദിച്ചത്. ഒരു സംശയം എന്നു പറഞ്ഞുകൊണ്ടാണ് സ്റ്റീവന്റെ ചോദ്യം ആരംഭിക്കുന്നത്. ‘പ്രേമത്തിൽ, ജോർജിനോട് ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മലർ ഒടുവിൽ പറയുന്നു. മൂന്നു തവണ സിനിമ കണ്ടതിനു ശേഷം ഞങ്ങൾ ആശയക്കുഴപ്പത്തിലാണ്. അവർക്ക് ശരിക്കും ഓർമ നഷ്ടപ്പെട്ടോ? അതോ മനഃപൂർവം അവനെ ഒഴിവാക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ടോ? അതോ അടുത്തിടെ ഓർമ തിരികെ ലഭിച്ച അവൾ ജോർജ് വിവാഹിതനാകുന്നതിനാൽ ജോർജിനോട് അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലേ? ഉത്തരത്തിനായി എന്റെ സുഹൃത്തുമായി ഞാൻ 100 രൂപയുടെ പന്തയം വെച്ചിരിക്കുകയാണ്’.
ഏതായാലും സ്റ്റീവൻ പന്തയത്തിൽ ജയിച്ചു. കാരണം സ്റ്റീവന്റെ ചോദ്യം നൂറ് ശതമാനം ശരിവയ്ക്കുന്നതായിരുന്നു അൽഫോൻസിന്റെ മറുപടി.
‘അവളുടെ ഓർമ നഷ്ടപ്പെട്ടു. ഓർമ തിരിച്ചു കിട്ടിയപ്പോൾ അവൾ അറിവഴകനുമായി സംസാരിച്ചിരിക്കും. അവിടെ എത്തിയപ്പോൾ സെലിനുമൊത്ത് ജോർജ് സന്തോഷവാനാണെന്ന് അവൾക്ക് തോന്നിയിരിക്കും. കൈ കൊണ്ട് ‘സൂപ്പർ’ എന്ന് പറഞ്ഞതിൽ നിന്നും മലരിന് ഓർമ തിരിച്ചു കിട്ടിയെന്ന് ജോർജിനും മനസിലായി. എന്നാൽ ഇത് സംഭാഷണങ്ങളിൽ പറയുന്നില്ല. എന്നാൽ, ഇത് ആക്ഷൻസിലൂടെയും വയലിനു പകരം ഹാർമോണിയത്തിന്റെ സംഗീതം ഉപയോഗിച്ചും കാണിക്കുന്നുണ്ട്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള അവസാന ഉത്തരം ഇതാണ്, അടുത്തിടെ മലരിന് ഓർമ തിരികെ ലഭിച്ചു.’ – ഇതായിരുന്നു ചോദ്യത്തിന് അൽഫോൻസ് പുത്രൻ നൽകിയ ഉത്തരം.
അനുപമ അവതരിപ്പിച്ച മേരിയുടെ സഹോദരിയാണോ സെലിൻ എന്ന ചോദ്യത്തിനും അൽഫോൻസ് മറുപടി നൽകി.
‘മേരിയുടെ പെങ്ങൾ അല്ല സെലിൻ. ചേച്ചിയുടെ ഇംഗ്ലിഷ് പദം കിട്ടാത്തതുകൊണ്ട് സബ് ടൈറ്റിൽ ചെയ്ത ആൾ ചുറ്റിപ്പോയതാ. മേരി സിസ്റ്റർ എന്നൊക്കെയാണ് സബ് ടൈറ്റിലിൽ കാണിക്കുന്നത്. മേരിയുടെ പെങ്ങളാണ് സെലിനെങ്കിൽ, മേരിയുടെ വീട്ടില്‍ സെലിൻ ഇരിക്കുന്നത് ഞാൻ സിനിമയിൽ കാണിക്കുമായിരുന്നു.’–അൽഫോൻസ് വ്യക്തമാക്കുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...